പ്രവാസലോകത്ത് ഓണാഘോഷം തുടരുന്നു

Update: 2018-05-16 20:20 GMT
Editor : Alwyn K Jose
Advertising

പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വില്ലടിച്ചാൻ പാട്ട് അതരിപ്പിച്ചാണ് കുവൈത്തിലെ ഏതാനും പ്രവാസി കുടുംബങ്ങൾ ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.

Full View

ഓണം കഴിഞ്ഞെങ്കിലും പ്രവാസലോകത്ത് ആഘോഷ പരിപാടികൾ തുടരുകയാണ്. പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വില്ലടിച്ചാൻ പാട്ട് അതരിപ്പിച്ചാണ് കുവൈത്തിലെ ഏതാനും പ്രവാസി കുടുംബങ്ങൾ ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്. സമകാലിക വിഷയങ്ങൾ കോർത്തിണക്കിയ വിൽപ്പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വാരാന്ത്യത്തിൽ അപ്പാർട്മെന്റിലെ ഇടനാഴിൽ ഒരുമിച്ചു കൂടിയാണ് പതിനെട്ടോളം കുടുംബങ്ങൾ വേറിട്ട രീതിയിൽ ഓണമാഘോഷിച്ചത്. ഓണാഘോഷ വേദികളിലെ പതിവ് കലാപരിപാടികൾക്കു പകരം ചിരിയും ചിന്തയും പടർത്തുന്ന വിൽപ്പാട്ടു പാടിയാണ് ഇവർ ദേശീയോത്സവം കൊണ്ടാടിയത്. പന്തളം സ്വദേശി മനോജ് രചിച്ച ആക്ഷേപഹാസ്യ ഗാനം ഷാജി സാമുവൽ ആണ് ചാക്യാർ കൂത്ത് ശൈലിയിൽ അവതരിപ്പിച്ചത്. കൂടെ പാടാനും കൈത്താളമിടാനും കുട്ടികളും കുടുംബിനികളും ഉൾപ്പെടെയുള്ളവർ ഉത്സാഹത്തോടെ കൂടിയപ്പോൾ സംഗതി ജോറായി. ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ട് വൈറലാകുകയും കൂടി ചെയ്തതോടെ ആഘോഷത്തിന് ഇരട്ടി മധുരം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News