സിറിയയില്‍ അറബ് ലീഗ് ഇടപെടണമെന്ന് കുവൈത്ത്

Update: 2018-05-16 10:28 GMT
സിറിയയില്‍ അറബ് ലീഗ് ഇടപെടണമെന്ന് കുവൈത്ത്
Advertising

ലോകത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അലപ്പോയില്‍ മനുഷ്യരായിട്ട് ആരും ബാക്കിയാവില്ല. അറബ് ലീഗ് നേതൃത്വം അടിയന്തര പ്രാധാന്യത്തോടെ വിഷയത്തെ പരിഗണിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു

സിറിയന്‍ വിഷയത്തില്‍ അറബ് ലീഗ് ഇടപെടണമെന്ന് കുവൈത്ത്. റഷ്യന്‍ പിന്തുണയോടെ അലപ്പോയില്‍ ബഷാര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ അടിയന്തര യോഗം വിളിക്കാന്‍ കുവൈത്ത് അറബ് ലീഗിനോട് ആവശ്യപ്പെട്ടു.

റഷ്യന്‍ സഹായത്തോടെ ബശ്ശാര്‍ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ ലോകരാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അലപ്പോയില്‍ മനുഷ്യരായിട്ട് ആരും ബാക്കിയാവില്ലെന്നു കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അലപ്പോയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം അതിദയനീയമാണ്.

ലോകത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അലപ്പോയില്‍ മനുഷ്യരായിട്ട് ആരും ബാക്കിയാവില്ല. അറബ് ലീഗ് നേതൃത്വം അടിയന്തര പ്രാധാന്യത്തോടെ വിഷയത്തെ പരിഗണിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സാമിഹ് ഷുക്രി, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് അല്‍സിയാനി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈത്ത്, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇബാദ് മദനി എന്നിവരുമായി നടത്തിയ ടെലഫോണില്‍ സംഭാഷണങ്ങളിലും സിറിയയിലെ പുതിയ സംഭവവികാസങ്ങള്‍ വിഷയമായി. അലപ്പോയില്‍ സമാധാനം സ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികള്‍ക്കും കുവൈത്തിന്റെ സഹകരണവും പിന്തുണയും വിദേശ കാര്യ മന്ത്രി ഉറപ്പു നല്‍കി.

Tags:    

Similar News