സിറിയയിലെ കൂട്ടക്കുരുതിക്ക് അറുതി വരുത്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അറബ് ലീഗ്

Update: 2018-05-16 06:42 GMT
Editor : Jaisy
സിറിയയിലെ കൂട്ടക്കുരുതിക്ക് അറുതി വരുത്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അറബ് ലീഗ്
Advertising

സിറിയയില്‍ ഇടപെട്ടവര്‍ മാറാതെ രാഷ്ട്രീയ പരിഹാരം സാധ്യമാകില്ലെന്ന് സൌദി അറേബ്യ പറഞ്ഞു

സിറിയയിലെ കൂട്ടക്കുരുതിക്ക് അറുതി വരുത്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കെയ്റോ യോഗത്തില്‍ അറബ് ലീഗ്. സിറിയയില്‍ ഇടപെട്ടവര്‍ മാറാതെ രാഷ്ട്രീയ പരിഹാരം സാധ്യമാകില്ലെന്ന് സൌദി അറേബ്യ പറഞ്ഞു. സമാധാന ചര്‍ച്ചക്ക് തയ്യാറാകാത്ത സിറിയന്‍ നേതൃത്വത്തിന്റെ നിലപാട് രാജ്യത്തെ പിളര്‍ത്തുമെന്നും സൌദി മുന്നറിയിപ്പ് നല്‍കി.

ഈജിപ്തിലെ കെയ്റോയില്‍ നടന്ന അറബ് ലീഗ് യോഗത്തിലാണ് സിറിയന്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശമുണ്ടായത്. കൂട്ടക്കുരുതിയാണ് സിറിയയില്‍ നടത്തുന്നത്. കൊല്ലപ്പെടുന്നത് സാധാരണക്കാരും വെടിനിര്‍ത്തലല്ലാതെ മറ്റൊരു പരിഹാരവും ഇതിനില്ലെന്നും അറബ് ലീഗ് പറഞ്ഞു. സിറിയന്‍ ഭരണകൂടം സമാധാനമാഗ്രഹിക്കുന്നില്ല എന്നായിരുന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച സൌദി അറേബ്യയുടെ നിലപാട്. ഇങ്ങിനെ പോയാല്‍ യുദ്ധാവസാനത്തോടെ സിറിയ പിളരുമെന്നും സൌദി മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിലേറെയായി നടന്ന അറബ് ലീഗ് യോഗം ഫലസ്തീന്‍, ഇറാന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News