കിലോയ്ക്ക് 18 ദിര്‍ഹം; എയര്‍ ഇന്ത്യക്ക് മൃതദേഹം കാര്‍ഗോ ചരക്ക്!

Update: 2018-05-17 22:18 GMT
കിലോയ്ക്ക് 18 ദിര്‍ഹം; എയര്‍ ഇന്ത്യക്ക് മൃതദേഹം കാര്‍ഗോ ചരക്ക്!
Advertising

മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം നല്‍കണം. ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം ഈടാക്കുകയാണ്.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം നല്‍കണം. ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം ഈടാക്കുകയാണ്.

പ്രവാസിയുടെ മൃതദേഹം വിമാന കമ്പനികള്‍ക്ക് കാര്‍ഗോ ചരക്ക് മാത്രമാണ്. ഒരു കിലോ പച്ചക്കറി എയര്‍ ഇന്ത്യയില്‍ നാട്ടിലയക്കാന്‍ കിലോക്ക് മൂന്ന് ദിര്‍ഹം മതി. എന്നാല്‍ പ്രവാസിയുടെ മൃതദേഹത്തിന് കിലോക്ക് 18 ദിര്‍ഹം നല്‍കണം. പറയുന്നത് മറ്റാരുമല്ല ഈ രംഗത്തെ സേവനത്തിന് പ്രവാസി ഭാരതീയ പുരസ്കാരം നേടിയ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയാണ്. പല ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളും മൃതദേഹത്തിന് നിശ്ചിത നിരക്ക് ഈടാക്കുമ്പോഴാണ് ദേശീയവിമാന കമ്പനിയുടെ ചൂഷണം.

അഷ്റഫ് താമരശ്ശേരിയുടെ ആക്ഷേപം നേരത്തേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ എയര്‍ ഇന്ത്യയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏറ്റവും കുറവ് തുക ഈടാക്കുന്നത് എന്നായിരുന്നു അധികൃതര്‍ വിശദീകരിച്ചത്. എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് അഷ്റഫ് പറയുന്നു. അയല്‍ രാജ്യമായ പാകിസ്താനടക്കം പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ നമ്മുടെ ദേശീയ വിമാന കമ്പനി ശവപ്പെട്ടിയുടെ ഭാരത്തില്‍ പോലും ഇളവ് നല്‍കാത്തത് പ്രവാസികളില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ്.

Full View
Tags:    

Similar News