ബ്രിട്ടീഷ് എയര്‍വെയ്സ് ജീവനക്കാര്‍ സമരത്തിലേക്ക്; ഖത്തര്‍ എയര്‍വേയ്സിന്റെ സേവനമുപയോഗിക്കാന്‍ അനുമതി

Update: 2018-05-17 23:17 GMT
ബ്രിട്ടീഷ് എയര്‍വെയ്സ് ജീവനക്കാര്‍ സമരത്തിലേക്ക്; ഖത്തര്‍ എയര്‍വേയ്സിന്റെ സേവനമുപയോഗിക്കാന്‍ അനുമതി
Advertising

ബ്രിട്ടീഷ് സര്‍ക്കാരാണ് ഖത്തര്‍ എയര്‍വെയ്സ് ജീവനക്കാരുടെ സേവനമടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്

ബ്രിട്ടീഷ് എയര്‍വെയ്സ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ സേവനമുപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി. ബ്രിട്ടീഷ് സര്‍ക്കാരാണ് ഖത്തര്‍ എയര്‍വെയ്സ് ജീവനക്കാരുടെ സേവനമടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

ഇന്ന് മുതല്‍ സമരത്തിലേക്ക് നീങ്ങുകയാണ് ബ്രിട്ടീഷ് എയര്‍വേയ്സ് ജീവനക്കാര്‍. ജീവനക്കാര്‍ക്കെതിരായ നടപടികളും വേതന പ്രശ്നവും ചൂണ്ടിക്കാട്ടിയാണിത്. അനിശ്ചിത കാലത്തേക്കാണ് സമരം. ഈ സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്സിന്റെ സഹായം തേടാന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് തീരുമാനിച്ചത്. ഇതിന് ഇന്നലെ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ സമരം പതിനാറ് ദിവസം നീണ്ട് നില്‍ക്കും.
ഇത്രയും ദിവസത്തേക്കാണിപ്പോള്‍ ഖത്തര്‍ എയര്‍വെയ്സിന്റെ സേവനം തേടിയത്.

ജീവനക്കാരുടെയും വിമാനങ്ങളുടെയും സേവനം ലഭ്യമാക്കും. 9 വിമാനങ്ങളും ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്താനാണ് സര്‍ക്കാറിന്റെ അനുമതി. നേരത്തെ തന്നെ ഖത്തര്‍ എയര്‍വേയ്സും ബ്രിട്ടീഷ് എയര്‍വേയ്സും മികച്ച സഹകരണത്തിലാണ്. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന് കീഴിലാണ് ബ്രിട്ടീഷ് എയര്‍വേയ്സ്. ഈ ഗ്രൂപ്പില്‍ ഇരുപത് ശതമാനം ഓഹരി ഖത്തര്‍ എയര്‍വേയ്സിന്റേതാണ്. ഇന്നു മുതല്‍ ഖത്തര്‍ എയര്‍വേയ്സ് ബ്രിട്ടീഷ് എയര്‍ലൈന്‍സിനായി പറന്നു തുടങ്ങും. സമരം നീണ്ടാല്‍ സേവനം നീട്ടുന്ന കാര്യം ബ്രിട്ടീഷ് എയര്‍വെയ്സ് ആലോചിക്കുന്നുണ്ട്.

Tags:    

Similar News