നടപ്പിലാക്കും മുന്‍പേ വാറ്റ് ഈടാക്കല്‍; സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ താക്കീത്

Update: 2018-05-18 02:08 GMT
Editor : Jaisy
നടപ്പിലാക്കും മുന്‍പേ വാറ്റ് ഈടാക്കല്‍; സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ താക്കീത്
Advertising

ഒരു റെസ്റ്റോറന്റ് മൂല്യവർധിത നികുതി ഈടാക്കിയെന്ന് കാണിക്കുന്ന ബിൽ കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രാലത്തിയിന്റെ മുന്നറിയിപ്പ്

പ്രാബല്യത്തിലാകും മുന്‍പ് മൂല്യവർധിത നികുതി ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ-നിക്ഷേപ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒരു റെസ്റ്റോറന്റ് മൂല്യവർധിത നികുതി ഈടാക്കിയെന്ന് കാണിക്കുന്ന ബിൽ കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രാലത്തിയിന്റെ മുന്നറിയിപ്പ്.

Full View

സൌദിയില്‍ ജനുവരി ഒന്നിനാണ് മൂല്യവർധിത നികുതി നിലവിൽ വരിക. ഇതിനു മുന്നേ ചില സ്ഥാപനങ്ങള്‍ നികുതി ഈടാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരമുണ്ടായി. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയുണ്ടാകുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ അറിയിച്ചത്. ആഭ്യന്തര വിമാന ടിക്കറ്റുകൾ, സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ്, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്, ഹോട്ടലുകല്‍ അപ്പാർട്ട്‌മെന്റ് വാടക എന്നിവക്കെല്ലാം നികുതി ഈടാക്കും. അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ, പാർപ്പിട ആവശ്യങ്ങൾക്കുള്ള വീടുകൾ, ഫ്ലാറ്റുകൾക്കും എന്നിവക്ക് വാറ്റ് ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവർഷം പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ളവരാണ് ആദ്യം നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. 2017 ഡിസംബർ 20 നു മുമ്പായി ഇവര്‍ നടപടി പൂര്‍ത്തിയാക്കണം. പത്ത് ലക്ഷം റിയാലില്‍ താഴെ വരുമാനമുളളവര്‍ ഇതിനും ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

മൂന്നേമുക്കാല്‍ ലക്ഷം റിയാലിന് താഴെ വരുമാനമുള്ളവര്‍ക്ക് നികുതി രജിസ്ട്രഷന്‍ നടത്തേണ്ടതില്ല. നാലു കോടിയിലേറെ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കണം. ഇത് സംബന്ധിച്ച നടപടികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഉപഭോക്താക്കളില്‍ നിന്ന് നികുതി ഈടാക്കിയെന്ന പരാതിയും മന്ത്രാലത്തിന്റെ വിശദീകരണവും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News