ജനാദിരിയ്യ പൈതൃകോത്സവത്തിന്റെ പ്രധാന ഭാഗമാണ് ഭക്ഷ്യമേളകള്‍

Update: 2018-05-19 02:54 GMT
Advertising

സൌദിയുടെ പതിമൂന്ന് പ്രവിശ്യകളുടെ മാതൃകാ ഗ്രാമങ്ങളിലും ഭക്ഷ്യ മേളകളുണ്ട്

സൌദിയിലെ ജനാദിരിയ്യ പൈതൃകോത്സവത്തിന്റെ പ്രധാന ഭാഗമാണ് ഭക്ഷ്യമേളകള്‍. സൌദിയുടെ പതിമൂന്ന് പ്രവിശ്യകളുടെ മാതൃകാ ഗ്രാമങ്ങളിലും ഭക്ഷ്യ മേളകളുണ്ട്. ഇവ തേടിയെത്തുന്നവരാണ് സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

Full View

ജനാദിരിയ്യ പൈതൃക ഗ്രാമത്തിലെ പ്രധാന ഇനമാണ് ഭക്ഷ്യ മേളകള്‍. വിവിധ പ്രവിശ്യകളുടെ തനത് രുചികള്‍ ഇവിടെ ലഭിക്കും. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പലതിനും. അതൊന്നും പക്ഷേ ഭൂരിഭാഗവം വരുന്ന വനിതാ സന്ദര്‍ശകരെ ബാധിക്കാറില്ല. മദീന പ്രവിശ്യയിലെ ഈത്തപ്പഴങ്ങള്‍ തേടിയും നിരവധി പേരെത്തുന്നു. തത്സമയ പാചകമാണ് ഭൂരിഭാഗവും. രാവിലെ മുതല്‍ രാത്രിവരെ നീളും കച്ചവടം. ഓരോ പ്രവിശ്യയിലും ഇരുന്നു കഴിക്കാനുള്ള സൌകര്യവുമുണ്ട്. ഇതിനകം ഏഴ് ലക്ഷത്തിലേറെ പേര്‍ പൌതൃകോത്സവത്തിനെത്തി. ഇതു വഴി കോടികളുടെ കച്ചവടമാണ് പ്രതിദിനം പൈതൃക ഗ്രാമത്തില്‍. ചില സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സൌജന്യ സാമ്പിളും നല്‍കുന്നുണ്ട്.

Tags:    

Similar News