ഹജ്ജ് : ഒമാനിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് ചൊവ്വാഴ്ച മുതൽ അറിയിപ്പ് ലഭിക്കും

ഹജ്ജിനായി രജിസ്റ്റർ ചെയ്ത 39,500ലധികമാളുകളിൽ നിന്ന് 14000 പേരെയാണ് തെരഞ്ഞെടുക്കുക

Update: 2025-01-05 19:05 GMT
Advertising

മസ്കത്ത്: ഒമാനിൽ നിന്ന് വിശുദ്ധ ഹജ്ജ് കർമത്തിന് അർഹരായവരെ ചൊവ്വാഴ്ച മുതൽ അറിയിച്ച് തുടങ്ങമെന്ന് ഒമാനി ഹജജ്ജ് മിഷൻ അധികൃതർ അറിയിച്ചു. 39,500ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നു, ഇതിൽ 14000 പേർക്കാണ് അവസരമുണ്ടാവുക. 470 പ്രവാസികള്‍ക്കും അവസരം ലഭിക്കും  ടെക്‌സ്‌റ്റ് സന്ദേശങ്ങൾ വഴിയായിരിക്കും അറിയിപ്പുകൾ നൽകുക. തീർഥാടനത്തിനുള്ള യോഗ്യതയുടെ മുൻഗണന പാലിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് സംവിധാനമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

സന്ദേശം ലഭിക്കുന്നവര്‍ തുടർ ദിവസങ്ങളിലായി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി നടപടികൾ പൂർത്തിയാക്കേണ്ടിവരും. ഇത്തവണത്തെ ഒമാന്റെ ഹജ്ജ് ക്വാട്ട 14,000 ആണ് . 13098 ഒമാനികള്‍ക്കും 470 പ്രവാസികള്‍ക്കും അവസരം ലഭിക്കും. ബാക്കി സീറ്റ് ഒമാന്‍ ഹജ്ജ് മിഷന്‍ അംഗങ്ങള്‍ക്കായിരിക്കും. പ്രവാസി കോട്ടയിൽ 235എണ്ണം അറബ് പൗരന്‍മാർക്കും ശേഷിക്കുന്നവ ഇതരരാജ്യക്കാർക്കുമായിരിക്കും. കഴിഞ്ഞ വർഷം 500 എണ്ണമായിരുന്നു പ്രവാസി കോട്ട. ഇതിൽ പകുതിവീതം അറബ് നിവാസികൾക്കും അറബ് ഇതര രാജ്യങ്ങൾക്കുമായിരുന്നു. പ്രവാസികളുടെ ​കോട്ടയിൽ ഇത്തവണ 30 എണ്ണത്തിന്റെ കുറവുണ്ട്. ഈ വർഷത്തെ ഹജ്ജ് രജസ്ട്രേഷൻ നവംബർ 17ന് പൂർത്തിയാക്കിയിരുന്നു. 39,540 അപേക്ഷകളാണ് ലഭിച്ചതെന്ന് ഔഫാഖ്, മതകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News