കുവൈത്തിൽ അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ചു
2025 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ ലിറ്ററിന് 200 ഫിൽസ്
Update: 2025-01-06 12:21 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ചു. 2025 ജനുവരി 1 മുതൽ മാർച്ച് 31 വരെ അൾട്രാ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 200 ഫിൽസായി കുറച്ചതായി സ്‌റ്റേറ്റ് സബ്സിഡി അവലോകന കമ്മിറ്റി പ്രഖ്യാപിച്ചു. മുമ്പ് ലിറ്ററിന് 205 ഫിൽസായിരുന്നു. ഇതിൽ നിന്ന് നേരിയ കുറവാണുണ്ടായിരിക്കുന്നത്. 2024 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയായിരുന്നു ഈ നിരക്ക് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്.
പ്രീമിയം 91 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 85 ഫിൽസ്, സ്പെഷ്യൽ 95 ഒക്ടൈൻ ലിറ്ററിന് 105 ഫിൽസ്, ഡീസലും മണ്ണെണ്ണയും ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെ മറ്റ് ഇന്ധനങ്ങളുടെ വില കമ്മിറ്റി നിലനിർത്തിയതായി അൽ അൻബ റിപ്പോർട്ട് ചെയ്തു.