മൂല്യവര്‍ധിത നികുതിയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഐഎംഎഫ് റിപ്പോര്‍ട്ട്

Update: 2018-05-19 20:18 GMT
Editor : admin
മൂല്യവര്‍ധിത നികുതിയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഐഎംഎഫ് റിപ്പോര്‍ട്ട്
Advertising

ഗള്‍ഫ് രാഷ്ട്രങ്ങള്‍ അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തിയാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഒന്നര ശതമാനം വര്‍ധനയുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോര്‍ട്ട്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തിയാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഒന്നര ശതമാനം വര്‍ധനയുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോര്‍ട്ട്. കുറഞ്ഞ എണ്ണ വിലയില്‍ എങ്ങനെ ജീവിക്കാന്‍ പഠിക്കാം എന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിനൊപ്പം ചെലവ് ചുരുക്കുന്നത് സംബന്ധിച്ചും ഐഎംഎഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പൊതു നിക്ഷേപത്തില്‍ ആവശ്യമില്ലാത്ത ചെലവാക്കലുകള്‍ ഒഴിവാക്കിയാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനം ലാഭിക്കാനാകും. എണ്ണ കയറ്റുമതി രാജ്യങ്ങള്‍ നിക്ഷേപം കുറക്കുമെന്നും ശമ്പള ബില്ലില്‍ കുറവ് വരുത്തുമെന്നും സബ്സിഡി കുറക്കുമെന്നും ഐഎംഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

ഏതാനും രാജ്യങ്ങള്‍ ഇന്ധന സബ്സിഡി ഒഴിവാക്കിയതിനൊപ്പം വാറ്റ് കൂടി നടപ്പാക്കുന്നതോടെ വരുമാനത്തിലേക്ക് ബില്ല്യണ്‍ കണക്കിന് ഡോളര്‍ എത്തുകയും എണ്ണ വിലയുടെ ഇടിവ് കാര്യമായി ബാധിക്കാതിരിക്കുകയും ചെയ്യമെന്നും ഐ.എം.എഫ് പറയുന്നു. ജി.സി.സി രാജ്യങ്ങള്‍ 2018 മുതല്‍ വാറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുന്നതിനാണ് ആലോചിക്കുന്നത്.

അതിനിടെ, പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക നയങ്ങള്‍, ചെലവുകള്‍ എന്നിവ കര്‍ശനമായി നടക്കേണ്ടി വരും. ഈ വര്‍ഷം എണ്ണ വിലയില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാനാകില്ല. അസംസ്കൃത എണ്ണ വില വീപ്പക്ക് ശരാശരി 41 ഡോളറായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണ വിലയിലുണ്ടായ വര്‍ധനവിലും സാമ്പത്തിക വൈവിധ്യവത്കരണത്തിലുമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News