നിയമലംഘനം; അബൂദബിയില്‍ 43 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
സാമ്പത്തിക വികസന വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്
നിയമം ലംഘിച്ചതിന് അബൂദബിയില്‍ ഈ വര്‍ഷം ഇതുവരെ 43 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. സാമ്പത്തിക വികസന വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അബൂദബി എമിറേറ്റില്‍ ഈ വര്‍ഷം ജൂണ്‍ വരെ 43 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഗുണനിലവാരവും സേവനവും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സഎഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അബൂദബി സാമ്പത്തിക വികസന വകുപ്പാണ് 43 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അബൂദബിയില്‍ 37ഉം അല്‍ഐനില്‍ ആറും സ്ഥാപനങ്ങളാണ് അടച്ചുപൂട്ടലിന് വിധേയമായത്. പുകയിലനിയമം ലംഘിച്ച റസ്റ്റോറന്‍റുകള്‍, തൊഴില്‍നിയമം ലംഘിച്ച മസാജ് പാര്‍ലറുകള്‍, ലൈസന്‍സ് കാലവധി കഴിഞ്ഞ സ്പെയര്‍പാര്‍ട്സ് കടകള്‍, ടയര്‍ കടകള്‍, വെറ്ററിനറി ക്ളിനിക്കുകള്‍ തുടങ്ങിയവ അടച്ചുപൂട്ടിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടും.
പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡുകളിലാണ് നിയമലംഘനം കണ്ടത്തെിയതെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന മുഹമ്മദ് മുനീഫ് ആല്‍ മന്‍സൂരി പറഞ്ഞു. തീരുമാനം അന്തിമമാണെന്നും സ്ഥാപനങ്ങള്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയില്ലെന്നും അദ്ദഹേം പറഞ്ഞു. അടച്ചു പൂട്ടിയവയില്‍ ഇന്ത്യക്കാരായ ചിലരുടെ സ്ഥാപനങ്ങളും ഉണ്ടെന്നാണ് വിവരം. എന്നാല്‍ സ്ഥാപനങ്ങളുടെ പൂര്‍ണ വിവരം ലഭ്യമല്ല.