ബഹ്റൈനിലെ അയപ്പക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

Update: 2018-05-21 00:33 GMT
Editor : Jaisy
ബഹ്റൈനിലെ അയപ്പക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം
Advertising

വാരാന്ത്യദിവസങ്ങളിൽ ഇവിടെ സന്ദർശനത്തിന് ഏറെ തിരക്കനുഭവപ്പെടുന്നു

Full View

ബഹ്റൈനിലെ സൽമാനിയയിൽ വർഷങ്ങളായുള്ള അയ്യപ്പക്ഷേത്രത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തജനങ്ങളാണ് എത്താറുള്ളത്. വാരാന്ത്യദിവസങ്ങളിൽ ഇവിടെ സന്ദർശനത്തിന് ഏറെ തിരക്കനുഭവപ്പെടുന്നു.

കഴിഞ്ഞ ഇരുപത് വർഷക്കാലത്തിലേറെയായി പ്രവർത്തിച്ചു വരുന്ന അയ്യപ്പക്ഷേത്രമാണിത്. സൽ മാനിയയിലെ കാനൂ ഗാർഡനിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ മതാചാര പ്രകാരമുള്ള പൂജകൾ ഇവിടെ നടക്കുന്നു കുട്ടീകൾക്കുള്ള ചോറൂൺ, വിദ്യാരംഭത്തിനുള്ള എഴുത്തിനിരുത്ത് എന്നിവയും ഇവിടെ നടക്കാറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങൾ ഇവിടെ സന്ദർശനത്തിനെത്തുന്നു. എല്ലാ ശനിയാഴ്ചയും എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ഇവിടെ പൂജയും ഭജനയും അന്നദാനവും നടക്കാറുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളിൽ ഭഗവദ് ഗീതാപരായണവും നടക്കും. ശനിയാഴ്ച ദിവസങ്ങളിൽ അഞ്ഞൂറിലധികം പേർ ഭജക്കും അന്നദാനത്തിനുമായി ഇവിടെ എത്താറുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സഹവർത്തിത്വത്തിന്റെയും മത സമൂഹങ്ങൾ തമ്മിലുള്ള സൗഹ്യദത്തിന്റെയും അടയാളം കൂടിയാണ് ബഹ് റൈനിലെ ഈ ആരാധനാലയം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News