ഒമാനിൽ നാളെ മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു

Update: 2024-11-27 12:56 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുസന്ദം, അൽ ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണ് പ്രധാനമായും കാറ്റിന്റെ ശക്തി അനുഭവപ്പെടുക. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

മരുഭൂ പ്രദേശങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് ദൃശ്യപരിധി കുറയ്ക്കുന്നതിന് ഇടയാക്കും. കാറ്റിനൊപ്പം താപനിലയിലും കുറവ് രേഖപ്പെടുത്തും. കാറ്റിന്റെയും, പൊടിക്കാറ്റിന്റെയും പ്രതികൂല ഘടകങ്ങൾ കണക്കിലെടുത്ത് പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News