യുഎഇ നിവാസികൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവിടുന്നത് വർഷം പന്ത്രണ്ടര ലക്ഷം രൂപ

Update: 2018-05-21 13:31 GMT
Editor : Jaisy
യുഎഇ നിവാസികൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവിടുന്നത് വർഷം പന്ത്രണ്ടര ലക്ഷം രൂപ
Advertising

ഉന്നത വിദ്യാഭ്യാസ ചെലവിന്റെ അന്താരാഷ്ട്ര ശരാശരിയേക്കാൾ 140 ശതമാനം കൂടുതലാണിത്

Full View

യുഎഇ നിവാസികൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വർഷം പന്ത്രണ്ടര ലക്ഷം രൂപയോളം ചെലവിടുന്നതായി റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസ ചെലവിന്റെ അന്താരാഷ്ട്ര ശരാശരിയേക്കാൾ 140 ശതമാനം കൂടുതലാണിത്. പ്രമുഖ ബാങ്കായ എച്ച്.എസ്.ബി.സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 67,440 ദിര്‍ഹമാണ് മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി യു എ ഇയിൽ വേണ്ടിവരുന്ന ശരാശരി ചെലവ്.

28,030 ദിര്‍ഹമാണ് അന്താരാഷ്ട്ര തലത്തിലെ ശരാശരി. 58 ശതമാനം യുഎഇക്കാരും മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുന്നവരാണ്. ഇന്തോനേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ യുഎഇ. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ യു.എ.ഇക്കാര്‍ പഠിക്കുന്നത്. ബ്രിട്ടന്‍, ആസ്ട്രേലിയ എന്നിവയ്ക്കാണ് പിന്നീട് പരിഗണന നല്‍കുന്നത്. ഈ മൂന്ന് രാജ്യങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് ഏറെ ചെലവുള്ളവയാണ്. കൂടുതല്‍ യുഎഇക്കാരും തങ്ങളുടെ മക്കളെ മെഡിക്കല്‍ വിദ്യാഭ്യസത്തിന് വിടുന്നവരാണ്. 26 ശതമാനം വരും ഇവര്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം യു.എ.ഇക്കാര്‍ ചെലവഴിക്കുന്നത് 26,558 ഡോളര്‍ മുതല്‍ 44,724 ഡോളര്‍ വരെയാണ്.

മക്കളെ ഉന്നത വിദ്യാഭ്യാസത്തിന് പറഞ്ഞയക്കാനുദ്ദേശിക്കുന്ന രാജ്യത്ത് നിക്ഷേപം നടത്താന്‍ 52 ശതമാനം യുഎഇക്കാരും താല്‍പര്യപ്പെടുന്നു. രാജ്യത്തെ പത്തില്‍ ആറ് രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ക്ക് എന്ത് വിദ്യാഭ്യാസം നല്‍കണമെന്ന് അവരെ പ്രാഥമിക വിദ്യാഭ്യാസത്തിന് അയക്കും മുമ്പേ തീരുമാനിക്കുന്നു. പത്തില്‍ ഏഴുപേരും വരുമാനത്തില്‍നിന്ന് മക്കളുടെ വിദ്യാഭ്യാസ ചെലവ് കണ്ടത്തൊന്‍ കഴിയുമെന്ന് കരുതുന്നു. ആവശ്യമെങ്കില്‍ വിദ്യാഭ്യാസ ലോണെടുക്കാമെന്ന് 64 ശതമാനം പേര്‍ കരുതുന്നുവെന്നും പഠനം പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News