സൌദിയില്‍ ഗാര്‍ഹിക ഉപയോഗത്തിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അനുമതി

Update: 2018-05-21 00:10 GMT
Editor : Jaisy
സൌദിയില്‍ ഗാര്‍ഹിക ഉപയോഗത്തിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അനുമതി
Advertising

ഇതിന്റെ ഭാഗമായി വിവിധ കമ്പനികളില്‍ നിന്നും സൌദി അറേബ്യ അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ ഗാര്‍ഹിക ഉപയോഗത്തിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സൌദി അനുമതി നല്‍കി. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളില്‍ നിന്നും സൌദി അറേബ്യ അപേക്ഷ ക്ഷണിച്ചു. എണ്ണ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി.

സമ്പൂര്‍ണമായും എണ്ണയെ ആശ്രയിച്ചാണ് സൌദിയിലെ എണ്ണയുപയോഗിച്ചാണ്. ക്രമാതീതമായ എണ്ണയുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. രാജ്യത്തെ കെട്ടിടങ്ങള്‍ക്കുമേല്‍ സൌരോര്‍ജം സ്വീകരിക്കുന്നതിനായി ഇനി പാനലുകള്‍ ഉയരും. വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം പദ്ധതി ഒരുപോലെ ഉപയോഗപ്പെടുത്താം. ഇതിനായി ഒരുങ്ങിക്കഴിഞ്ഞു സൌദി ഇലക്ട്രിസിറ്റി ആന്റ് കോ ജനറേഷന്‍ റഗുലേറ്ററി അതോറിറ്റി. ഇതിനായി സ്വദേശ വിദേശ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. അടുത്ത ഞായറാഴ്ച മുതല്‍ ഇതാരംഭിക്കും. ലേലത്തിലൂടെയാകും കമ്പനികളെ തെരഞ്ഞെടുക്കുക. വന്‍കിടപദ്ധതികള്‍ നേരത്തേ ആരംഭിച്ചിരുന്നു. 257 ദശലക്ഷം ഡോളര്‍ തെരുവു വിളക്കുകള്‍ക്കായി നേരത്തെ ചെലവഴിച്ചു. ചെറുകിട സോളാര്‍ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അനുമതി. വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും മേല്‍‌ സോളാര്‍ പാനല്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. അധികമായി വരുന്ന വൈദ്യുതി സൌദി വൈദ്യുതി അതോറിറ്റിക്ക് നല്‍കും. അല്ലെങ്കില്‍ കമ്പനികള്‍ക്കുള്ള ബില്ലില്‍ കുറവ് വരുത്തും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സോളാര്‍ പദ്ധതി കൃത്യമായി നടപ്പാക്കാനായുള്ള മാര്‍ഗരേഖ തയ്യാറാക്കുകയാണ് വിദഗ്ദ്ധര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News