സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവാസികള്‍ ഓണം ആഘോഷിച്ചു
അവധി ദിവസത്തില്‍ തന്നെ ഓണമെത്തിയതിന്റെ അധിക സന്തോഷത്തിലാണ്
ആഘോഷിക്കാന്‍ അവധി ദിവസങ്ങള്‍ മാത്രമുള്ള പ്രവാസികള്‍ക്ക് അപൂര്‍വ്വ ഭാഗ്യമായി പെരുന്നാള്‍ അവധിക്ക് തന്നെ തിരുവോണമെത്തിയ സന്തോഷം അതിരുകളില്ലാത്തതാണ്. നാട്ടില്‍ ഓണം കൂടുന്ന കുടുംബങ്ങളുടെ സന്തോഷത്തിനൊപ്പം പ്രവാസമണ്ണിലും ഓണത്തെ അവര്‍ ആഘോഷിച്ചു
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവാസികള്‍ ഓണം ആഘോഷിച്ചു. കൂട്ടുകാരും ബന്ധുക്കളുമൊത്ത് ഒത്തുകൂടി സദ്യയുണ്ട്, പായസം കുടിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കാനുള്ള ഒരു ദിനമായി പ്രവാസികള്‍ ഓണത്തെ മാറ്റി.
ഇത്തവണ അവധി ദിവസത്തില്‍ തന്നെ ഓണമെത്തിയതിന്റെ അധിക സന്തോഷത്തിലാണ് അവര്‍. തൊഴിലാളി ക്യാമ്പുകളില്‍ ഒന്നിച്ചു താമസിക്കുന്ന മലയാളികള്‍ ഈ അവധി ദിവസത്തെ പൊടിപൂരമാക്കി. ലേബര്‍ ക്യാമ്പുകളില്‍ രാവിലെ മുതല്‍ വിവിധ കലാ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഒരു കെട്ടിടത്തിലുള്ള എല്ലാ മലയാളീ കുടുംബങ്ങളും ഒരുമിച്ചു ഓണ സധ്യ പാകെപ്പെടുത്തി ഓണ സധ്യ കഴിച്ചാണ്ണ് കുടുംബങ്ങള്‍ ഓണം കൊണ്ടാടിയത്.
ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഷോപ്പിംഗ് സെന്ററുകളും മലയാളിയുടെ ദേശീയ ആഘോഷത്തെ മുന്നില്‍ കണ്ട് വിഭവങ്ങള്‍ എല്ലാം ഒരുക്കിവെച്ചിട്ടുണ്ടായിരിന്നു. നാടിനേക്കാള്‍ സമൃദ്ധമായി വാഴയിലയും പച്ചക്കറികളും, ഇത്തവണ ലഭ്യമായിരുന്നു. ഇത്തവണ ഓണവിപണിയില്‍ കസവു വസ്ത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഓണ വിപണിയിലെ വസ്ത്രങ്ങളും മാറിയിട്ടുണ്ട്. കുടുംബവുമൊത്ത് താമസിക്കുന്നവര്‍ അധികവും ബന്ധുക്കള്‍ക്കും മറുനാട്ടുകാരായ അയല്‍ക്കാര്‍ക്കും ഓണം പകര്‍ന്നുകൊടുത്ത്.