അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനം സമാപിച്ചു

Update: 2018-05-23 19:57 GMT
അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനം സമാപിച്ചു
Advertising

കൂടാതെ 60 ലധികം രാജ്യങ്ങളില്‍ നിന്നായി 90 ഔദ്യാഗിക പ്രതിനിധികളും മാരിടൈം എക്‌സ്‌പോയില്‍ മുഴു സമയ പങ്കാളികളായി

ഖത്തറില്‍ നടന്നു വന്നിരുന്ന അന്താരാഷ്ട്ര നാവിക പ്രതിരോധ പ്രദര്‍ശനം സമാപിച്ചു. ഡിംഡെക്‌സ് 2018 മേളയില്‍ ആഗോള തലത്തില്‍ 180 പ്രദര്‍ശകര്‍ പങ്കെടുത്തു . കൂടാതെ 60 ലധികം രാജ്യങ്ങളില്‍ നിന്നായി 90 ഔദ്യാഗിക പ്രതിനിധികളും മാരിടൈം എക്‌സ്‌പോയില്‍ മുഴു സമയ പങ്കാളികളായി. ഇന്ത്യന്‍ സംഘത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.

Full View

നാവിക പ്രതിരോധ രംഗത്തെ പുത്തന്‍ സാങ്കേതികത പരിചയപ്പെടുത്തിയ ഡിംഡെക്‌സ് മാരിടൈം എക്‌സ്‌പോയില്‍ മൂന്ന് ദിവസത്തിനകം 10000 ത്തിലധികം സന്ദര്‍ശകരെത്തിയതായാണ് സംഘാടകരുടെ കണക്ക്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എക്‌സിബിഷനില്‍ ഇന്ത്യന്‍ നാവിക സേനയുടെ സജീവസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. 180ല​​ധി​​കം ക​​മ്പ​​നി​​ക​​ളും 60 ല​​ധി​​കം രാ​​ജ്യ​​ങ്ങ​​ളും ഡിം​​ഡെ​​ക്സി​​ൽ പ​​ങ്കെ​​ടു​​ത്തു​​വെ​​ന്നും ഡിം​​ഡെ​​ക്സ്​ ചെ​​യ​​ർ​​മാ​​ൻ പറഞ്ഞു .ഡിം​​ഡെ​​ക്സ്​ 2018 മൂ​​ന്ന് ദി​​വ​​സം പി​​ന്നി​​ടു​​മ്പോ​​ൾ 27 ക​​രാ​​റു​​ക​​ൾ ഒ​​പ്പു​​വയ്​​ക്ക​​പ്പെ​​ട്ടു​​വെ​​ന്ന് ചെ​​യ​​ർ​ മാ​​ൻ സ്​​​റ്റാ​​ഫ് ബ്രി​​ഗേ​​ഡി​​യ​​ർ അ​​ബ്ദു​​ൽ​​ബാ​​ഖി​ അ​​ൽ അ​​ൻ​​സാ​​രി വ്യ​​ക്ത​​മാ​​ക്കി. ഖ​​ത്ത​​റും ഇ​​റ്റാ​​ലി​​യ​​ൻ ഭീ​​മ​​ൻ​​മാ​​രാ​​യ ലി​​യ​​നാ​​ഡോ​​യും ത​മ്മിലാണ് ഏറ്റവും വലിയ കരാറില്‍ ഒപ്പു വച്ചത് .​​ ഖ​​ത്ത​​ർ പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഖ​​ത്ത​​ർ വ്യോ​​മ​​സേ​​ന​​ ക​​രാ​​റി​ലൊ​​പ്പു ​​വ​​ച്ചു . അ​​ടു​​ത്ത ഡിം​​ഡെ​​ക്സ്​ പ​​തി​​പ്പി​​ൽ ബ​​ർ​​സാ​​ൻ ഹോ​​ൾ​​ഡിം​​ഗ്സിെ​​ന്റെ പ്ര​​ത്യേ​​ക സൈ​​നി​​ക പ്ര​​ദ​​ർ​​ശ​​ന​​മു​​ണ്ടാ​​യി​​രി​ക്കു​​മെ​​ന്നും അ​​ൽ അ​​ൻ​​സാ​​രി പ​​റ​​ഞ്ഞു. ഡിം​​ഡെ​​ക്സി​​നി​​ട​​യി​​ൽ 20ല​​ധി​​കം ക​​രാ​​റു​​ക​​ളി​​ലും ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ലുമാ​​ണ് വി​​വി​​ധ ക​​മ്പ​​നി​​ക​​ളു​മാ​​യി ബ​​ർ​ സാ​​ൻ ഹോ​​ൾ​​ഡിം​​ഗ്സ്​ ഒ​​പ്പു​​വെ​​ച്ച​​ത്.

Tags:    

Similar News