എണ്ണ ഉല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷവും തുടരണമെന്ന് സൗദി

Update: 2018-05-23 09:07 GMT
എണ്ണ ഉല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷവും തുടരണമെന്ന് സൗദി
Advertising

ജൂണില്‍ ചേരുന്ന വിയന്ന സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാകുമെന്ന് സൌദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു

എണ്ണ ഉല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷവും തുടരണമെന്ന് സൗദി അറേബ്യ. ജൂണില്‍ ചേരുന്ന വിയന്ന സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാകുമെന്ന് സൌദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു.

Full View

എണ്ണ ഉല്‍പാദന നിയന്ത്രണം 2019ലും തുടരണമെന്നാണ് ആഗ്രഹമെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ പറഞ്ഞു. ഒപെക് അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ പോലുള്ള രാജ്യങ്ങളുമായി സഹകരിച്ച് ഉല്‍പാദന നിയന്ത്രണം തുടരാനാണ് താല്‍പര്യം. ഇത് ചര്‍ച്ചകളില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബി ന്‍ സല്‍മാന്റെ അമേരിക്കന്‍ പര്യടന സംഘത്തില്‍ ഉള്‍പ്പെട്ട മന്ത്രി റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ മാസത്തില്‍ വിയന്നയില്‍ ഒപെക് സമ്മേളനം ചേരും. ഇതില്‍ ഉല്‍പാദന നിയന്ത്രണം തുടരുന്ന വിഷയം ചര്‍ച്ചയാവുമെന്നും എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 2017 മുതല്‍ പ്രാബല്യത്തില്‍ വന്ന ഉല്‍പാദന നിയന്ത്രണത്തെത്തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ ദിനേന 18 ലക്ഷം ബാരല്‍ ഉല്‍പാദനം കുറച്ചിരുന്നു. വിലയിടിവിന്റെ പ്രതസന്ധിയില്‍ നിന്ന് എണ്ണ വില ക്രൂഡ് ഓയിലിന് 70 ഡോളര്‍ വരെ എത്താനും ഇത് കാരണമായി. ഉല്‍പാദന നിയന്ത്രണത്തിനുപരിയായ സഹകരണത്തെക്കുറിച്ചും വിയന്ന സമ്മേളനം ചര്‍ച്ച ചെയ്യും.

Tags:    

Similar News