ഫാമിലി ലെവി ഗഡുക്കളായി അടക്കാനാവില്ലെന്ന് സൗദി
വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഒന്നിച്ചടക്കണം. വിവിധയിടങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം
സൌദിയില്‍ ഫാമിലി ലെവി ഗഡുക്കളായി അടക്കാനാവില്ലെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഒന്നിച്ചടക്കണം. വിവിധയിടങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതര്‍ക്കാണ് ലൈവി ഏര്‍പ്പെടുത്തിയത്. ഒരോ വര്‍ഷവും ഇരട്ടിക്കുന്ന രീതിയിലാണിപ്പോള്‍ ഇത് നടപ്പിലാക്കുന്നത്. രാജ്യത്ത് കഴിയുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയമാണ് ലെവി ഏര്‍പ്പെടുത്തിയത്.
ഏര്‍പ്പെടുത്തിയ ലവി ഒന്നിച്ചടക്കണമെന്നും ഘടുക്കളായി അടക്കാന്‍ സംവിധാനമില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം ഇന്ന് അറിയിച്ചു. വിവിധ വേദികളില്‍ നിന്ന് അന്വേഷണം വന്നതിന്റെയും സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജവാസാത്തിന്റെ വ്യക്തത. ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലും ചിലര്‍ ചോദ്യം ഉന്നയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുടുംബം സൗദിയിലുള്ളവര്‍ ഇഖാമ പുതുക്കി, റീ-എന്‍ട്രി, എക്സിറ്റ് വിസ കരസ്ഥമാക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ലവി പൂര്‍ണമായും അടച്ചിരിക്കണം. ഓരോ കുടുംബാംഗത്തിനും അടക്കാനുള്ള ലവിയുടെ കണക്ക് ഓണ്‍ലൈന്‍ വഴി അറിയാന്‍ പണമടക്കാനും സാധ്യമാണെന്നും അധികൃതര്‍ വിശദീകരിച്ചു. നിയവില്‍ മാസത്തിന് 100 വീതമുള്ള ഫാമിലി ലവി 2016 ജൂലൈ മുതല്‍ 200 റിയാലാക്കി ഇരട്ടിപ്പിക്കും. ലെവി ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് നിന്നും നിരവധി കുടുംബങ്ങളാണ് മടങ്ങിയത്.