ഐ.എം.വിജയന് സലാലയില്‍ സ്വീകരണം
ദോഫാര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സംബന്ധിക്കാനായി സലാലയിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന് ആവേശകരമായ സ്വീകരണം നല്‍കി
ദോഫാര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സംബന്ധിക്കാനായി സലാലയിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന് ആവേശകരമായ സ്വീകരണം നല്‍കി. ടൂര്‍ണമെന്റില്‍ മാക്‌സ് ഇന്റര്‍നാഷണല്‍ ടീം വിജയികളായി.
ഇതാദ്യമായി സലാലയിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്തിന് ഫുട്‌ബോള്‍ പ്രേമികള്‍ സ്വീകരണം നല്‍കി. പ്രവാസ ജീവിതത്തിലെ കുറഞ്ഞ ഒഴിവു വേളകള്‍ ഫുട്‌ബോളിനായി മാറ്റിവെക്കുന്ന യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം വിജയനാണ് കിക്കോഫ് ചെയ്തത്. ആവേശകരമായ ഫൈനലില്‍ മാക്ള്‍സ് ഇന്റര്‍നാഷണല്‍ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദോഫാര്‍ എഫ്.സി.യെ പരാജയപ്പെടുത്തി. എന്‍.ടെക് എഫ്.സി യാണ് മൂന്നാം സ്ഥാനക്കാര്‍. എന്‍.ടെക് എഫ്.സിയിലെ ഇസ്മായീലിനെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായും. മാക്‌സിലെ സുബൈറിനെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. ദോഫാര്‍ എഫ്.സി യിലെ മുജീബാണ് ടോപ് സ്‌കോറര്‍. വിജയികള്‍ക്ക് ഐ.എം.വിജയനും മന്‍പ്രീത് സിംഗും മറ്റു പ്രമുഖ വ്യക്ള്‍തിത്വങ്ങളും സമ്മാനങ്ങള്‍ നല്‍കി. സബീര്‍ പി.ടി, സലിം ബാബു, അയ്യൂബ്, മന്‍സൂര്‍, പ്രമേഷ് ബാബു എന്നിവര്‍ ടൂര്‍ണമെന്റിന് നേത്രത്വം നല്‍കി.