വർഗീയ ധ്രുവീകരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
ഐഎംഐ സലാലയിൽ സംഘടിപ്പിച്ച ഇസ്ലാമിക സംഗമം ഉദ്ഘാട്നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വർഗീയ ധ്രുവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. ഐഎംഐ സലാലയിൽ സംഘടിപ്പിച്ച ഇസ്ലാമിക സംഗമം ഉദ്ഘാട്നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മഹത്തായ പൈത്രകവും വൈവിധ്യങ്ങളും തകർത്ത് മനുഷ്യർക്കിടയിൽ അകൽച്ച സൃഷ്ടിക്കാൻ ചില ശക്തികൾ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ് .നമ്മുടെ ഭരണ ഘടന നൽകുന്ന ആശയ പ്രചരണ സ്വാതന്ത്രം ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്തിനാപത്താണ്.മനുഷ്യർക്കിടയിൽ ഐക്യവും മത സൗഹാർദവും നിലനിർത്താൻ ഗ്രാമ തലങ്ങളിൽ ജാഗ്രത സമിതികൾ വളർന്ന് വരേണ്ടതുണ്ടെന്ന് എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. ഐഎംഐസലാലയിൽ നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ 'മത തീവ്രവാദത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ' എന്ന വിഷയത്തിൽ മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദു റഹ്മാനും സംസാരിച്ചു.ഐ.എം.ഐ പ്രസിഡന്റ് കെ.മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ഷൗക്കത്തലി സ്വാഗതവും അബ്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു.