നിലപാട് മാറ്റാതെ ഖത്തറുമായി ചര്‍ച്ചയില്ലെന്ന് യുഎഇ

Update: 2018-05-25 00:47 GMT
Editor : Jaisy
നിലപാട് മാറ്റാതെ ഖത്തറുമായി ചര്‍ച്ചയില്ലെന്ന് യുഎഇ
Advertising

മാറിയ നിലപാടുകളില്‍ ഊന്നിയായിരിക്കണം ചര്‍ച്ച എന്നും അന്‍വര്‍ ഗര്‍ഗാഷ് പറയുന്നു

നിലപാട് മാറ്റാതെ ഖത്തറുമായി പ്രശ്നപരിഹാര ചര്‍ച്ച തുടങ്ങാനാവില്ലെന്ന് യുഎഇ. രാജ്യത്തെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ തങ്ങളുടെ നിലപാട് മാറ്റുകയല്ല, പഴയ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.

പ്രതിസന്ധി ഉടലെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തങ്ങളുടെ പരമാധികാരം മാനിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ചര്‍ച്ചകള്‍ വളരെ പ്രധാനമാണ് പക്ഷെ, ഖത്തര്‍ അതിന്റെ നിലപാടുകള്‍ മാറ്റിയിട്ടില്ല. മറിച്ച് പഴയ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. പഴയ അതേ നിലപാടുകള്‍ ആവര്‍ത്തിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കാനേ സഹായിക്കൂ. മാറിയ നിലപാടുകളില്‍ ഊന്നിയായിരിക്കണം ചര്‍ച്ച എന്നും അന്‍വര്‍ ഗര്‍ഗാഷ് പറയുന്നു. ഇരുപക്ഷവും നിലപാടില്‍ അയവുവരുത്തി എന്ന ധാരണകള്‍ക്കിടെ പുറത്തുവന്ന പ്രസ്താവന പ്രശ്ന പരിഹാര ചര്‍ച്ചകള്‍ വൈകിച്ചേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. യുഎഇയില്‍ അല്‍ജസീറ ചാനലിനൊപ്പം വിലക്ക് നേരിട്ടിരുന്ന ബീഇന്‍ സ്പോര്‍ട്സ് ചാനലുകള്‍ തിരിച്ചെത്തിയതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണെന്ന തോന്നലുണ്ടാക്കിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News