ബഹ്‍റൈനിൽ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള വിസ നിരക്ക് വർധിപ്പിച്ചു

Update: 2018-05-25 16:46 GMT
Editor : admin
ബഹ്‍റൈനിൽ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള വിസ നിരക്ക് വർധിപ്പിച്ചു
Advertising

സ്വദേശിവത്ക്കരണം പാലിക്കാത്ത തൊഴിൽ സ്ഥാപനങ്ങൾക്കുള്ള വിസയുടെ നിരക്ക് വർധിപ്പിക്കുന്ന എന്ന പദ്ധതി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം വിദേശ തൊഴിലാളികളെ നിയമിക്കുവാൻ ഇനി മുതൽ ഓരോ വിസക്കും 300 ദിനാർ ഈടാക്കും.

Full View

ബഹ്‍റൈനിൽ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള വിസയുടെ നിരക്ക് വർധിപ്പിച്ചു. ഇനി മുതൽ പ്രവാസികളെ ജോലിയിൽ നിയമിക്കാൻ വിസക്ക് അധിക ചാർജ് നൽകേണ്ടി വരും.

സ്വദേശി വൽക്കരണം പാലിക്കാത്ത തൊഴിൽ സ്ഥാപനങ്ങൾക്കുള്ള വിസയുടെ നിരക്ക് വർധിപ്പിക്കുന്ന എന്ന പദ്ധതി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം വിദേശ തൊഴിലാളികളെ നിയമിക്കുവാൻ ഇനി മുതൽ ഓരോ വിസക്കും 300 ദിനാർ ഈടാക്കും. പാരലൽ ബഹ് റൈനൈസേഷൻ എന്ന പുതിയ പദ്ധതി പ്രകാരം ഒന്നുകിൽ സ്വദേശിയെ നിയമിക്കുക അല്ലെങ്കിൽ വിദേശ തൊഴിലാളിക്ക് വേണ്ടി കൂടുതൽ തുക ചെലവഴിക്കുക എന്ന നയമാണ് നടപ്പിലാക്കുക. വിദേശ തൊഴിലാളികളെ ജോലിയ്ക്കെടുക്കുവാനും, നിലവിലുള്ളവരുടെ വിസ പുതുക്കുവാനും തൊഴിലുടമ നൽകേണ്ട തുകയാണ് വർദ്ധിക്കുക. വിദേശികളെ നിയമിക്കുവാൻ വിസക്ക് അധിക തുക നൽകേണ്ടി വരുമ്പോൾ സ്വദേശികളെ ജോലിക്കെടുക്കാൻ തൊഴിലുടമകൾ തയ്യാറാകുമെന്നാണ് അധിക്യതരുടെ വിലയിരുത്തൽ. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വദേശി വൽക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്നതാണ് പുതുതായി പ്രഖ്യാപിച്ച വിസാ നിരക്ക് വർധന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News