തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി കെഎംസിസി തൊഴില്‍മേള

Update: 2018-05-26 09:47 GMT
Editor : admin
തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി കെഎംസിസി തൊഴില്‍മേള
Advertising

ദുബൈയില്‍ കെഎംസിസി സംഘടിപ്പിച്ച തൊഴില്‍മേള നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹമായി മാറി.

Full View

ദുബൈയില്‍ കെഎംസിസി സംഘടിപ്പിച്ച തൊഴില്‍മേള നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹമായി മാറി. 300 പേര്‍ക്ക് പുതിയ ജോലിക്ക് അവസരമൊരുക്കിയ മേളയിലൂടെ 25 സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് വേണ്ട ജീവനക്കാരെയും കണ്ടെത്തി.

ഗള്‍ഫില്‍ ആദ്യമായി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മാത്രമല്ല, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ദാതാവിനെ കണ്ടത്താന്‍ തൊഴില്‍മേള വേദിയൊരുക്കി. കെഎംസിസിയുടെ മൈ ജോബ്‍ വിംഗാണ് ഖിസൈസിസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ഇത്തരമൊരു മേള ഒരുക്കിയത്. നേരത്തേ പേര് രജിസ്റ്റര്‍ ചെയ്ത് ടോക്കന്‍ വാങ്ങിയ ആയിരം ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇന്റര്‍വ്യൂവിന് അവസരവും വേദിയും ഒരുക്കിയത്.

വിവിധ യോഗ്യതകളുള്ള ഇന്ത്യക്കാര്‍ മാത്രമല്ല തൊഴില്‍ തേടുന്ന മറ്റു രാജ്യക്കാരും ഈ അവസരം ഉപയോഗപ്പെടുത്തി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ ലൈസന്‍സ് വിഭാഗം തലവന്‍ പളനി ബാബു ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ക്ലാസുകളും ഒരുക്കിയിരുന്നു. രാത്രി പത്ത് വരെ അഭിമുഖം നീണ്ടു. 25 സ്ഥാപനങ്ങള്‍ തങ്ങളുടെ 725 ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തിയത്. 300 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ മേള അവസരമൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News