എ.ടി.എം വഴി പണമടക്കാനുള്ള പരിധി സൌദി രണ്ട് ലക്ഷം റിയാലാക്കുന്നു

Update: 2018-05-26 13:45 GMT
എ.ടി.എം വഴി പണമടക്കാനുള്ള പരിധി സൌദി രണ്ട് ലക്ഷം റിയാലാക്കുന്നു
Advertising

സൗദി ബാങ്കുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം അഞ്ച് മാസത്തിനകം പ്രാബല്യത്തില്‍ വരും.

സൗദി ബാങ്കുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനും പോയിന്‍റ് ഓഫ് സെയില്‍സില്‍ പണമടക്കുന്നതിനും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം അഞ്ച് മാസത്തിനകം പ്രാബല്യത്തില്‍ വരും. ബാങ്കുകള്‍ നല്‍കുന്ന മദാ കാര്‍ഡിന്റെ ഡിജിറ്റല്‍ സംവിധാനം വികസിപ്പിക്കുന്ന ജോലി നടപ്പുവര്‍ഷം മൂന്നാം പാദത്തില്‍ പൂര്‍ത്തിയാവുമെന്ന് ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി മേധാവി തല്‍അത് ഹാഫിസ് പറഞ്ഞു. ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേശം വിശദീകരിച്ചു. നിലവില്‍ എ.ടി.എം വഴി പണമടക്കാനുള്ള പരിധി 20,000 റിയാലാണ്. എന്നാല്‍ ഇത് സെപ്റ്റംബറോടെ രണ്ട് ലക്ഷം റിയാല്‍ വരെയാക്കി ഉയര്‍ത്തും.

Tags:    

Similar News