ആഘോഷ സീസണ്‍ അവസാനിച്ചു; ഓഫ് സീസണ്‍ ആനുകൂല്യങ്ങളുമായി വിമാന കമ്പനികള്‍
യാത്രക്കാരുടെ കഴുത്തറക്കുന്ന ആഘോഷ സീസണ്‍ അവസാനിച്ചതോടെ വിമാന കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്ത്.
യാത്രക്കാരുടെ കഴുത്തറക്കുന്ന ആഘോഷ സീസണ്‍ അവസാനിച്ചതോടെ വിമാന കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്ത്. അടുത്ത രണ്ടര മാസക്കാലം ഓഫ് സീസണ്‍ ആയതിനാല്‍ സീറ്റ് നിറയ്ക്കാന്‍ വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നത്.
ഫ്ലൈ ദുബൈ വിമാനങ്ങള്‍ നിരക്ക് 50 ശതമാനം കുറച്ചു. ഇന്ന് മുതല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളടക്കം 80 നഗരങ്ങളിലേക്കുള്ള നിരക്ക് പകുതിയിലേറെയാണ് വെട്ടികുറച്ചത്. കൊച്ചിയിലേക്ക് 772 ദിര്‍ഹമിന് പോയി വരാം. നവംബറില്‍ ഇത് 696 ദിര്‍ഹമായും, ഫെബ്രുവരിയില്‍ 544 ദിര്‍ഹവുമായി കുറയുന്നുണ്ട്. ക്രിസ്മസും ന്യൂഇയറും വരുന്നതിനാല്‍ ഡിസംബറിലെ നിരക്ക് തല്‍കാലം പറയുന്നില്ല. ഓണത്തിനും പെരുന്നാളിനും മുന്‍പുള്ള ദിവസങ്ങളില്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കിയിരുന്ന പല വിമാന കമ്പനികളും നിരക്ക് കുത്തനെ താഴ്ത്തി.
ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് 10 കിലോ അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചില രാജ്യങ്ങളിലേക്ക് 15 കിലോ അധിക ബാഗേജ് ആനുകൂല്യമുണ്ട്. ആഘോഷ സീസണുകളില്‍ ആളെ പിഴിയുന്ന വിമാന കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ രാജാവാകുന്ന ദിനങ്ങളാണ് ഇനി വരുന്ന ഓഫ് സീസണ്‍. കൂടുതല്‍ പ്രഖ്യാപനങ്ങളുമായി മറ്റ് വിമാന കമ്പനികള്‍ വരാനിക്കുന്നതേയുള്ളു.