ഖത്തറില്‍ സജീവ സാന്നിധ്യമായി ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍

Update: 2018-05-27 14:33 GMT
Editor : Jaisy
ഖത്തറില്‍ സജീവ സാന്നിധ്യമായി ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍
Advertising

പ്രവാസി മലയാളി സംരംഭകരാണ് ബി എന്‍ ഐ ഖത്തര്‍ ചാപ്റ്ററുകളിലേറെയും ചെറുകിട സംരംഭകര്‍ക്ക് പോലും ആഗോളസാധ്യതകളാണ് ബി എന്‍ ഐ തുറന്നു കൊടുക്കുന്നത്

ബിസിനസ് രംഗത്തെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പുതിയ ബിസിനസ് സാധ്യതകളിലേക്ക് സംരംഭകരെ നയിക്കാനും ലക്ഷ്യമിടുന്ന ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ സജീവസാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് ഖത്തറില്‍ . പ്രവാസി മലയാളി സംരംഭകരാണ് ബി എന്‍ ഐ ഖത്തര്‍ ചാപ്റ്ററുകളിലേറെയും. ചെറുകിട സംരംഭകര്‍ക്ക് പോലും ആഗോളസാധ്യതകളാണ് ബി എന്‍ ഐ തുറന്നു കൊടുക്കുന്നത് .

Full View

ശാസ്ത്രീയരീതിയില്‍ തന്നെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ ചേര്‍ത്ത് പിടിച്ച് ആവശ്യമായ പിന്തുണയും സഹകരണവും നല്‍കുന്ന ബി എന്‍ ഐ ഖത്തര്‍ ചാപ്റ്ററിലിന്ന് 150 പ്രവാസി സംരംഭകരാണുള്ളത് . ആഴ്ച തോറും മുടങ്ങാതെ ഒത്തുചേരുന്ന ഇവര്‍ വലിയ ബിസിനസ് സാധ്യതകളിലേക്ക് ഈ കൂട്ടായ്മയിലൂടെ മുന്നോട്ടു പോകുന്നത് . 33 വര്‍ഷം മുമ്പ് ഡോക്ടര്‍ ഐവന്‍ മൈസ്‌നര്‍ അമേരിക്കയില്‍ തുടക്കം കുറിച്ച ബി എന്‍ ഐ ഇന്ന ലോകത്തുടനീളം 73 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് നെറ്റ്‌വര്‍ക്കായി മാറിക്കഴിഞ്ഞു.

പലതരം സംരംഭകരുടെ കൂട്ടായ്മയാണെങ്കിലും മത്സരങ്ങള്‍ക്ക് പകരം പരസ്പര സഹകരണത്തിനാണ് ബി എന്‍ ഐ മുന്‍ഗണന നല്‍കുന്നത് .2014 ലാണ് ഖത്തറിലെ ബി എന്‍ ഐ പയനീര്‍ ചാപ്റ്ററിന് തുടക്കമിട്ടത് . മെമ്പര്‍മാര്‍ക്കായി ബിസിനസ് മെച്ചപ്പെടുത്താനുപകരിക്കുന്ന ശില്‍പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്ന ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ ചാപ്റ്ററുകള്‍ ഊഷ്മളമായ മനുഷ്യബന്ധങ്ങളിലൂടെയാണ് ബിസിനസ് വളര്‍ത്താനാവുക എന്ന സന്ദേശത്തിന്റെ പ്രചാരകര്‍ കൂടിയാണ്. ബി എന്‍ ഐ കണക്ട് എന്ന ഓണ്‍ലൈന്‍ നെറ്റ്‍വര്‍ക്കിന്റെ കൂടി ഭാഗമാകുന്നതോടെ ചെറുകിട സംരംഭകര്‍ക്ക് മുന്നില്‍ ആഗോള ബിസിനസ് സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News