മോദിയുടെ സൗദി സന്ദര്‍ശനം പുരോഗമിക്കുന്നു
ലോകത്തിന്റെ പല ഭാഗങ്ങളിലും അസ്ഥിരത നിലനില്‍ക്കുമ്പോഴും ഭദ്രമായ സര്‍ക്കാറാണ് ഇന്ത്യയിലുള്ളതെന്ന് മോദി പറഞ്ഞു...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന സൗദി സന്ദര്‍ശനം പുരോഗമിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും അസ്ഥിരത നിലനില്‍ക്കുമ്പോഴും ഭദ്രമായ സര്‍ക്കാറാണ് ഇന്ത്യയിലുള്ളതെന്ന് മോദി പറഞ്ഞു. യുവാക്കള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും മികച്ച അവസരമാണുള്ളത് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നല്‍കിയ സ്വീകരണത്തില്‍ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. മുപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും ക്ഷണിക്കപ്പെട്ട എഴുനൂറ് പേര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനം അനുവദിച്ചത്.
ഇന്ന് സൗദി സമയം ഉച്ചയോടെ റിയാദ് വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ദീരയിലെ മസ്‌കത്ത് കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തും. നാളെ ഉച്ചക്കാണ് സൗദി ഭരണാധികാരിയുമായുള്ള ചര്‍ച്ച. നാളെ വൈകീട്ട് ആറരയോടെ മോദി ഡല്‍ഹിയിലേക്ക് മടങ്ങും.