ഖത്തര്‍ ഉപരോധം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇടയാക്കിയതായി കനേഡിയന്‍ മനുഷ്യാവകാശ സംഘം

Update: 2018-05-28 06:12 GMT
Editor : Jaisy
ഖത്തര്‍ ഉപരോധം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇടയാക്കിയതായി കനേഡിയന്‍ മനുഷ്യാവകാശ സംഘം
Advertising

ഖത്തറിന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ സംഘം മൂന്ന് ദിവസത്തെ വസ്തുതാന്വേഷണത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്

സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം , വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും സാമ്പത്തിക മേഖലയിലെ ആഘാതങ്ങള്‍ക്കും ഇടയാക്കിയതായി കനേഡിയന്‍ മനുഷ്യാവകാശ സംഘം . ഖത്തറിന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ സംഘം മൂന്ന് ദിവസത്തെ വസ്തുതാന്വേഷണത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത് .

Full View

ദോഹയിലെ നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് കമ്മീഷന്‍ ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കനേഡിയന്‍ ദൗത്യസംഘം ഉപരോധത്തിന്റെ കെടുതികള്‍ വിശദീകരിച്ചത് .ഉപരോധം സൃഷ്ടിച്ച മനുഷ്യാവകാശ - സാമ്പത്തിക ആഘാതങ്ങള്‍ ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കിയ സംഘം രാഷ്ട്രീയാഘാതങ്ങളല്ല തങ്ങള്‍ ഇപ്പോള്‍ പരിഗണിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്​താനിലെ മുൻ കനേഡിയൻ ഹൈകമ്മീഷണറും ഇന്തോനേഷ്യ, ഈജിപ്ത്​ രാജ്യങ്ങളിലെ കാനഡ അംബാസഡറുമായിരുന്നു ഫെറി ഡി കെർക്കോവാണ് അന്വേഷണസംഘം മേധാവി . ഇബ്രാഹിം അബ്​ദുൽ ഹലിം, ബുഫെൽദ്​ജ ബിൻ അബ്​ദുല്ല, ഡോ. മാർട്ടിൻ ബൻടൻ, യാസർ ദൗബ്​, തുടങ്ങിയവരാണ് സംഘാംഗങ്ങള്‍. മൂന്നു​ ദിവസമായി ഖത്തറിലെ യൂനിവേഴ്സിറ്റി വിദ്യാ​ർ​ഥി​ക​ൾ, മാധ്യമപ്രവര്‍ത്തകര്‍, വ​നി​ത​ക​ൾ എന്നിവരില്‍ നിന്നെല്ലാം സംഘം തെളിവെടുപ്പ് നടത്തി.

ഒ​രു ഖ​ത്ത​ർ സ്വ​ദേ​ശി പോ​ലും ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ സൈ​നി​ക​മാ​യ ന​ട​പ​ടി​ക​ൾ ​വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഉപരോധ രാജ്യങ്ങളിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെ കാണാനാവാത്തതിന്റെ പ്രയാസം പങ്കുവെച്ച സ്വദേശികള്‍ എത്രയും പെട്ടെന്ന് ഉപരോധം അവസാനിക്കണമെന്ന അഭിപ്രായക്കാരാണ് . ഖത്തര്‍ എയര്‍വെയ്‌സ് അടക്കമുള്ള വന്‍കിട കമ്പനികളുടെ ഉടമകളായ ഖത്തര്‍ ആളോഹരി വരുമാനത്തിലും ഏറെ മുന്നിലാണ് എന്നാല്‍ ആളുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വലുതാണെന്നാണ് മനസിലാവുന്നത് . കനേഡിയന്‍ സര്‍ക്കാരിന്റെ ഔദ്യാഗിക നിലപാടല്ല തങ്ങള്‍ പറയുന്നതെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഗള്‍ഫ് മേഖലയുമായി അടുത്തബന്ധം ആഗ്രഹിക്കുന്ന രാജ്യമാണ് തങ്ങളുടെതെന്നും കനേഡിയന്‍ സംഘം പറഞ്ഞു. ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ ക്ഷണം സ്വീകരിച്ചെത്തിയ സംഘത്തെ ഉപരോധ രാജ്യങ്ങള്‍ ഇതുവരെ ക്ഷണിച്ചിട്ടില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News