ജനാദിരിയ്യ ഫെസ്റ്റിന്റെ അടുത്ത വര്‍ഷത്തെ അതിഥി രാജ്യം ഇന്ത്യ
2018 ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചയിലധികം നീളുന്ന സാസ്കാരിക ആഘോഷം നാഷനല്‍ ഗാര്‍ഡാണ് സംഘടിപ്പിക്കുക
സൗദിയിലെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷമായ ജനാദിരിയ്യ ഫെസ്റ്റിന്റെ അടുത്ത വര്‍ഷത്തെ അതിഥി രാജ്യം ഇന്ത്യയായിരിക്കുമെന്ന് സൗദി ഉന്നതസഭ പ്രഖ്യാപിച്ചു. 2018 ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചയിലധികം നീളുന്ന സാസ്കാരിക ആഘോഷം നാഷനല്‍ ഗാര്‍ഡാണ് സംഘടിപ്പിക്കുക.
ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല സൗഹൃത്തിന്റെയും സാംസ്കാരിക ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് ജനാദിരിയ്യ മേളയുടെ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും സൗദി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യൻ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് പ്രത്യേക പവലിയൻ മേളയിലുണ്ടാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്കാരിക നായകരും കലാകാരന്മരും ചിന്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ സൗദിയുടെ പൈതൃകത്തിന് പുറമെ 13 മേഖലകളെ പ്രതിനിധീകരിക്കുന്ന കാലാ, സാംസ്കാരിക പരിപാടികളും അരങ്ങേറും. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങുകള്‍, പ്രദര്‍ശനങ്ങള്‍, എഴുത്തുകരുടെയും സാഹിത്യകാരന്മാരുടെയും പ്രത്യേക പരിപാടികള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും.
സൗദി ഭരണാധികാരിയാണ് മേള ഉദ്ഘാടനം ചെയ്യുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ മേള കാണാനെത്താറുണ്ട്. വിനോദസഞ്ചാരികളും മേളക്കെത്തും. പരിപാടിയുടെ വിപുലമായ കമ്മിറ്റി രൂപീകരിക്കാന്‍ നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ലയെ ഉന്നതസഭ ചുമതലപ്പെടുത്തി.
സൗദി സാസ്കാരിക, വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ റിയാദിൽ വര്‍ഷം തോറും നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും മുമ്പ് ഇന്ത്യയെ അതിഥി രാജ്യമായി ആദരിച്ചിട്ടുണ്ട്.കഴിഞ്ഞ ജനാദിരിയ്യ ഫെസ്റ്റിലെ അതിഥിരാജ്യം ഈജിപ്ത് ആയിരുന്നു അതിഥി രാജ്യം.