ഖത്തറിന്​ വിലക്ക്​ ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച്​ സൗദിപക്ഷം

Update: 2018-05-29 09:39 GMT
Editor : Jaisy
ഖത്തറിന്​ വിലക്ക്​ ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച്​ സൗദിപക്ഷം
Advertising

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്കു മുമ്പാകെയാണ്​ ഈ രാജ്യങ്ങൾ തങ്ങളുടെ നിലപാട്​ വ്യക്തമാക്കിയത്

Full View

തങ്ങളുടെ വ്യോമാതിർത്തിയിൽ ഖത്തറിന്റെ വിമാന കമ്പനികൾക്ക്​ പ്രവേശാനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തെ ന്യായീകരിച്ച്​ സൗദി, യു.എ.ഇ, ബഹ്​റൈൻ എന്നീ രാജ്യങ്ങൾ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്കു മുമ്പാകെയാണ്​ ഈ രാജ്യങ്ങൾ തങ്ങളുടെ നിലപാട്​ വ്യക്തമാക്കിയത്​.

ഖത്തർ വിമാന കമ്പനികൾക്ക്​ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശം വിലക്കി സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജൂൺ അഞ്ചിനാണ്​ തീരുമാനം കൈക്കൊണ്ടത്​. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണിതെന്ന്​ ചൂണ്ടിക്കാട്ടി ഖത്തർ എയർവേസ്​ ഇതിനെതിരെ അന്താരാഷ്ട്ര ഏജൻസിയെ സമീപിക്കുകയും ചെയ്തു. എന്നാൽ തീവ്രവാദത്തെ പിന്തുണക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും സമാന നടപടി കൈക്കൊള്ളാൻ യു.എൻ അനുമതി നൽകുന്നുവെന്നാണ്​ സൗദി അനുകൂല രാജ്യങ്ങൾ ഏജൻസിക്കു മുമ്പാകെ നൽകിയ വിശദീകരണം. യു.എൻ പ്രമേയം 2309, 1373 എന്നിവയും ഇവർ തെളിവായി ഉദ്ധരിച്ചു. 1994ലെ ചിക്കാഗോ കൺവെൻഷനും അന്താരാഷ്​ട്ര വിമാന ഗതാഗതം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നതായി ഇവർ വ്യക്​തമാക്കുന്നു. സൗദി,യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത്​ എന്നിവിടങ്ങളിലെ വ്യോമഗതാഗത പ്രതിനിധികളാണ്​ അന്താരാഷ്ട്ര ഏവിയേഷൻ സംഘടനാ സാരഥികളെ കണ്ട്​ ചർച്ച നടത്തിയത്​. മറ്റൊരു രാജ്യത്തെ വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഈ രാജ്യങ്ങൾ കൂട്ടിച്ചേർത്തു.

എന്നാൽ നിലവിലെ സാഹചര്യത്തെ കുറിച്ച്​ തെറ്റായ രാഷ്ട്രീയ സന്ദേശമാണ്​ അയൽ രാജ്യങ്ങൾ നൽകുന്നതെന്നാണ്​ ഖത്തർ ഉന്നയിച്ച പരാതി. ഒരു രാജ്യത്തെ വിമാന കമ്പനികൾക്കെതിരെയും തങ്ങൾ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഖത്തർ വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പരമാധികാരം തങ്ങൾക്കു തന്നെയാണെന്നും സൗദി അനുകൂല രാജ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News