ജല ഉപയോഗം നിയന്ത്രിക്കാന്‍ സമഗ്രപദ്ധതിയുമായി കുവൈത്ത്

Update: 2018-05-29 12:00 GMT
ജല ഉപയോഗം നിയന്ത്രിക്കാന്‍ സമഗ്രപദ്ധതിയുമായി കുവൈത്ത്
Advertising

പള്ളികൾ, ആശുപത്രികൾ, സ്​കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മീറ്ററുകൾ സ്ഥാപിച്ച്​ ജലോപയോഗം കണക്കാക്കുകയും മാസാന്ത നിരീക്ഷണത്തിലൂടെയും മറ്റു പരിപാടികളിലൂടെയും ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ്​ ലക്ഷ്യം

രാജ്യത്തെ വർധിച്ച ജല ഉപയോഗം നിയന്ത്രിക്കാൻ ദേശീയതലത്തിൽ സമഗ്ര പദ്ധതിയുമായി കുവൈത്ത് പരിസ്ഥിതി ​ അതോറിറ്റി. വെള്ളവും വൈദ്യുതിയും മിതമായി ഉപയോഗിക്കുന്ന പൗരന്മാർക്ക്​ സമ്മാനം നൽകുന്നത്​ ഉൾപ്പെടെയുള്ള പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി അതോറിറ്റി നടപ്പാക്കാൻ ഒരുങ്ങുന്നത്.

Full View

പള്ളികൾ, ആശുപത്രികൾ, സ്​കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മീറ്ററുകൾ സ്ഥാപിച്ച്​ ജലോപയോഗം കണക്കാക്കുകയും മാസാന്ത നിരീക്ഷണത്തിലൂടെയും മറ്റു പരിപാടികളിലൂടെയും ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ്​ ലക്ഷ്യം. ഘട്ടംഘട്ടമായി ജലവിനിയോഗം കുറച്ചുകൊണ്ടുവരാൻ മറ്റു മാർഗങ്ങളും ആരായും. ഏതുവിധേനയും ജലോപയോഗം കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ്​ അധികൃതർ. ഇതി​ന്‍റെ ഭാഗമായാണ് വെള്ളവും വൈദ്യുതിയും മിതമായി ഉപയോഗിക്കുന്ന പൗരന്മാർക്ക്​ സമ്മാനം നൽകുന്നത്​.

വെള്ളത്തിനും വൈദ്യുതിക്കും സബ്​സിഡിയായി പൊതുബജറ്റിൽ​ വലിയ തുക മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രത്യേക മാനദണ്ഡവും പരിധികളും നിശ്ചയിച്ച്​ ഉപഭോഗത്തിൽ കുറവ്​ വരുത്തുന്നവർക്ക്​ സമ്മാനം നൽകാനാണ് പദ്ദതി ആദ്യഘട്ടത്തിൽ സ്വദേശികളെ മാത്രമാകും പരിഗണിക്കുക. ജലോപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്​.

Tags:    

Similar News