ഖത്തറില്‍ തൊഴിലാളികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍

Update: 2018-05-29 12:24 GMT
Editor : Jaisy
ഖത്തറില്‍ തൊഴിലാളികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍
Advertising

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ഫണ്ടിന് രൂപം നല്‍കിയതായി തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു

ഖത്തറില്‍ തൊഴിലാളികളുടെ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ ആരംഭിച്ചതായി തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അന്നുഐമി അല്‍ജഫാലി അറിയിച്ചു. തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദാര്‍ശര്‍ഖ് സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Full View

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ഫണ്ടിന് രൂപം നല്‍കിയതായി തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. രാജ്യത്തെ ഓരോ തൊഴിലാളിക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴി നല്‍കണമെന്ന കര്‍ശന തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞു. തൊഴില്‍ തര്‍ക്കങ്ങളില്‍ മൂന്നാഴ്ചക്കകം പരിഹാരം ലഭ്യമാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു . രാജ്യത്തിന്റെ വിഷന്‍ പൂര്‍ത്തീകരണത്തില്‍ വിദേശ തൊഴിലാളികളുടെ പങ്ക് നിര്‍ണായകമാണ്. സ്വദേശികളും വിദേശികളും ഒരേ പോലെ ഒരുമയോടെ കഴിയാന്‍ പറ്റുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും.

അവരവര്‍ക്ക് തങ്ങളുടെ മത-സംസ്ക്കാരം അംഗീകരിച്ച് കൊണ്ട് ഇവിടെ കഴിഞ്ഞ് കൂടാന്‍ സാധിക്കുന്നുവെന്നും ഇത് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ പടുത്തുയര്‍ത്തുന്ന തൊഴിലാളികള്‍ക്ക് മന്ത്രാലയം മെയ് ദിനാശംസകള്‍ നേര്‍ന്നു . തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഏറ്റവും മികച്ചതും നിലവാരമുള്ളതുമായ രാജ്യമായി ഖത്തര്‍ മാറിയതായും മന്ത്രാലയം അവകാശപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News