എബിസി കാര്‍ഗോ നറുക്കെടുപ്പ്; രണ്ട് മൂന്ന് ഘട്ടം നറുക്കെടുത്തു
470 പേര്‍ക്കാണ് സ്വര്‍ണ നാണയം സമ്മാനമായി ലഭിച്ചത്
എബിസി കാര്‍ഗോ സ്വര്‍ണ്ണ സമ്മാന പദ്ധതിയുടെ രണ്ട് മൂന്ന് ഘട്ട നറുക്കെടുപ്പ് സൗദിയിലെ റിയാദില്‍ നടന്നു. 470 പേര്‍ക്കാണ് സ്വര്‍ണ നാണയം സമ്മാനമായി ലഭിച്ചത്. പുതിയ ഓഫറിന്റെ ഭാഗമായി 1280 സ്വര്‍ണ്ണ നാണയങ്ങളാണ് എബിസി ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
റിയാദിലെ ബത്ഹയിലുള്ള ഹെഡ് ഓഫീസില്‍ വെച്ചായിരുന്നു എബിസി കാര്‍ഗോയുടെ നറുക്കെടുപ്പ്. രണ്ട് മൂന്ന് ഘട്ട നറുക്കെടുപ്പ് സുലൈമാൻ അൽ റുമൈഹാനി , അബ്ദുല്ല ഇബ്രാഹിം അൽ മൻസൂർ തുടങ്ങിയവർ നിര്‍വഹിച്ചു. ബാബു സാലിഹ് , ജാഫർ , ആത്തിഫ് , നാസർ ഓമശ്ശേരി , തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ ഓഫറിന്റെ ഭാഗമായി 1280 ഓളം സ്വര്‍ണ്ണ നാണയങ്ങളാണ് എ ബി സി ഗ്രുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ അവസാനം വരെ തുടരും ഈ സമ്മാന പദ്ധതി. സൗദിയിലെ എബിസി കാർഗോയുടെ മുഴുവൻ ബ്രാഞ്ചുകളിലും ഓഫര്‍ ലഭ്യമാണെന്ന് എബിസി കാർഗോ ഗ്രൂപ്പ് ഡയറക്ടർ നിസാർ അബ്ദുൽ ഖാദർ അറിയിച്ചു.മുഴുവന്‍ ബ്രാഞ്ചുകളും രാവിലെ 8 മണി മുതല്‍ രാത്രി 1 മണി വരെ പ്രവര്‍ത്തിക്കുമെന്നും എ ബി സി കാര്‍ഗോ മാനേജിംഗ് അറിയിച്ചു .