ദുബൈ മാളില്‍ ഡിസ്കവറി ചാനലിന്റെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റോര്‍ തുറന്നു
ദുബൈ മാളിലെ അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവിനോടനുബന്ധിച്ച് ഡിസ്കവറി ചാനലിന്റെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍ സ്റ്റോര്‍ തുറന്നു.
ദുബൈ മാളിലെ അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവിനോടനുബന്ധിച്ച് ഡിസ്കവറി ചാനലിന്റെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍ സ്റ്റോര്‍ തുറന്നു. ദുബൈ മാളിലെത്തുന്ന ടൂറിസ്റ്റുകളെയും മറ്റും ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭം.
ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അക്വേറിയത്തിലുള്ള മത്സ്യങ്ങളുടെയും മറ്റും ചെറുപതിപ്പുകളും സമ്മാനമായി നല്‍കാന്‍ കഴിയുന്ന വസ്തുക്കളുമാണ് സ്റ്റോറില്‍ അണിനിരത്തിയിരിക്കുന്നത്. പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈ മാളില്‍ സ്റ്റോര്‍ തുറക്കുന്നതെന്ന് ഇമാര്‍ എന്‍റര്‍ടെയിന്‍മെന്‍റ് സി.ഇ.ഒ മാഇത അല്‍ ദൂസരി പറഞ്ഞു. ഈ വര്‍ഷം അക്വേറിയത്തില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ പോള്‍ ഹാമിള്‍ട്ടണ്‍ പറഞ്ഞു.
ഡിസ്കവറി ഷാര്‍ക് വീക് പ്രദര്‍ശനവും മറ്റും ഇതിന്റെ ഭാഗമായി അരങ്ങേറും.