അടുത്ത വര്‍ഷം പകുതി വരെ എണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൌദി ഊര്‍ജ്ജ മന്ത്രി

Update: 2018-05-30 20:37 GMT
Editor : Jaisy
അടുത്ത വര്‍ഷം പകുതി വരെ എണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൌദി ഊര്‍ജ്ജ മന്ത്രി
Advertising

എണ്ണയുത്പാദക രാഷ്ട്രങ്ങളുടെ നിയന്ത്രണം നീക്കുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് അപക്വമാണ്

അടുത്ത വര്‍ഷം പകുതി വരെ എണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് സൌദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. എണ്ണയുത്പാദക രാഷ്ട്രങ്ങളുടെ നിയന്ത്രണം നീക്കുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് അപക്വമാണ്. ആവശ്യത്തിനനുസരിച്ച് ഘട്ടം ഘട്ടമായി ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും പുറത്തുള്ള റഷ്യയും കഴിഞ്ഞ മാസമാണ് ഉത്പാദന നിയന്ത്രണം നീട്ടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഗുണം വിപണിയിലുണ്ടായി. ആവശ്യാനുസരണം മാത്രമേ ഉത്പാദനം കൂട്ടേണ്ടതുള്ളൂവെന്നും സൌദി ഊര്‍ജ മന്ത്രി പറഞ്ഞു. 2018 പകുതി വരെ എണ്ണവില ഉയരില്ല. നേരിയ മാറ്റങ്ങളേ ഉണ്ടാകൂ. അതിന് മുന്പേ ഉത്പാദന നിയന്ത്രണം എടുത്തു കളയുന്നതടക്കമുള്ള ചര്‍ച്ചകള്‍ അപക്വമാണ്.

ജൂണില്‍ ഉത്പാദന നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച നടന്നേക്കും. കഴിഞ്ഞയാഴ്ച
ആസ്ത്രിയയില്‍ എണ്ണ പൈപ്പിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് എണ്ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു. എണ്ണയ്ത്പാദനം നിര്‍ത്തുമെന്ന ഭീതിയെത്തുടര്‍ന്നായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ ഉത്പാദന നിയന്ത്രണം നീക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായി. ഇതിനാണ് സൌദി ഊര്‍ജ മന്ത്രിയുടെ വിശദീകരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News