വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം

Update: 2018-05-31 17:15 GMT
Editor : Trainee
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം
Advertising

വി ഐ പി സർവീസ് പുനരാരംഭിച്ചതോടെ ഇൻഷുറൻസ് സേവനകേന്ദ്രങ്ങളിലെ തിരക്ക് കുറഞ്ഞു

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം. വി ഐ പി സർവീസ് പുനരാരംഭിച്ചതോടെ ഇൻഷുറൻസ് സേവനകേന്ദ്രങ്ങളിലെ തിരക്ക് കുറഞ്ഞു. ഇൻഷുറൻസ് പ്രീമിയം വർധന ഉടനുണ്ടാവില്ലെന്നും സൂചന.

ഇൻഷുറൻസ് സേവനം നൽകി വരുന്ന പബ്ലിക് സർവീസ് കമ്പനിയുമായുള്ള കരാർ ആരോഗ്യ മന്ത്രാലയം റദ്ദു ചെയ്തതിനെ തുടർന്നായിരുന്നു പ്രതിസന്ധി ഉടലെടുത്തത്. പിന്നീട് ജൂലായ് വരെ കരാർ കാലാവധി നീട്ടി നൽകിയെങ്കിലും വി ഐ പി സർവീസ് പുനഃരാരംഭിക്കാതിരുന്നതും ഇൻഷുറൻസ് പ്രീമിയം ഫെബ്രുവരിയിൽ വർധിക്കുമെന്ന റിപ്പോർട്ടുകളും വൻ ജനത്തിരക്കിന് കാരണമായി. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാമെന്ന് പാർലിമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അല്‍ അബ്ദുല്‍ ഹാദി സേവന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. അദ്ദേഹമാണ് പബ്ലിക് സർവീസ് കമ്പനിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി മാധ്യമ പ്രവർത്തകരെ അറിയിച്ചത്. സേവനകേന്ദ്രങ്ങളിൽ വി ഐ പി സർവീസ് പുനരാരംഭിച്ചതോടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. അതിനിടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന ഉടനുണ്ടാവില്ലെന്നാണ് സൂചന. വിദേശികളുടെ ചികിത്സക്ക് മാത്രമായി നിര്‍മിക്കുന്ന മൂന്ന് ഇന്‍ഷുറന്‍സ് ആശുപത്രികളുടെ നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മാത്രം ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.

പി പി അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ആശുപത്രികളുടെ നിർമാണം പൂർത്തിയാകാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും എടുക്കുമെന്നാണ് സൂചന . ആശുപത്രികൾ പ്രവർത്തന സജ്ജമായാൽ വിദേശികൾ നിലവിലെ അമ്പതു ദിനാറിനു പകരം ഒരു വർഷത്തേക്ക് 130 ദിനാർ ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടി വരും.

Full View
Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News