ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണുന്നതിനുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണുന്നതിനുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ വര്‍ക്കേഴ്‍സ് റിസോഴ്‍സ് സെന്റര്‍ എന്ന പേരിലാരംഭിച്ച ഹെല്‍പ് ഡസ്‌ക് കോണ്‍സുല്‍ ജനറല്‍ ബി.എസ് മുബാറക് ഉത്ഘാടനം ചെയ്തു. സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭിക്കും.
പ്രവാസികളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍, മരണാന്തര രേഖകള്‍ ശരിയാക്കല്‍ തുടങ്ങിയ അടിയന്തര സേവനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിന്നും ലഭിക്കും. ഏതു സമയത്തും സെന്ററില്‍ നേരിട്ടെത്തി പരാതികള്‍ ബോധിപ്പിക്കാം.ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ മുഖേനയും ഇമെയില്‍ വഴിയും പരാതികള്‍ അറിയിക്കാം. മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന പ്രാദേശിക ഭാഷകളില്‍ സെന്ററില്‍ നിന്നുള്ള സേവനം ലഭിക്കും. നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയാനും ഇവിടെ സൗകര്യം ഉണ്ടായിരിക്കും. ആഴ്ചയില്‍ ഏഴു ദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ മരണാനന്തര രേഖകള്‍ ശരിയാക്കേണ്ടവര്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍മാരുടെ ചൂഷണത്തിന് വിധേയരാവുന്നവര്‍ക്കുമെല്ലാം ഏറെ ആശ്വാസമായിരിക്കും പുതിയ ഹെല്‍പ് ഡസ്‌ക്. ജിദ്ദയിലെ തന്റെ സേവനം അവസാനിപ്പിച്ചു ഡല്‍ഹിയിലേക്ക് മടങ്ങുന്ന ദിവസമാണ് കോണ്‍സുല്‍ ജനറല്‍ ബിഎസ് മുബാറക്ക് ഇന്ത്യന്‍ വര്‍ക്കേഴ്‍സ് റിസോഴ്‍സ് സെന്റര്‍ പ്രവാസികള്‍ക്കായി സമര്‍പ്പിച്ചത്.