കുടുംബശ്രീ അന്താരാഷ്ട്ര ബ്രാന്‍ഡാകും; ജലീല്‍ ഹോള്‍ഡിങുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു
ഇതിനായി കുടുംബശ്രീയും ഗള്‍ഫിലെ ഭക്ഷ്യോല്‍പന്ന വിതരണ സ്ഥാപനമായ ജലീല്‍ ഹോള്‍ഡിങും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു
കേരളത്തിലെ വനിതകളുടെ കരുത്തായ കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി. ഇതിനായി കുടുംബശ്രീയും ഗള്‍ഫിലെ ഭക്ഷ്യോല്‍പന്ന വിതരണ സ്ഥാപനമായ ജലീല്‍ ഹോള്‍ഡിങും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു.
കുടുംബശ്രീ ഉല്‍പന്നങ്ങളുടെ നിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ത്താനാണ് ആദ്യഘട്ടത്തില്‍ ശ്രമം. ഇതിന് ആവശ്യമായ സാങ്കേതിക പരിശീലനം ജലീല്‍ ഹോള്‍ഡിങ് അധികൃതര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കും. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അജിത് ചാക്കോ, ജലീൽ ഡിസ്ട്രിബ്യൂഷൻ ജനറൽ മാനേജർ എം.എൻ.പുരുഷോത്തമന്‍ എന്നിവരാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരളയുടെ ബി ടു ബി സെഷനിലാണ് ധാരണ.
കേരളത്തിലെ വീട്ടമ്മമാരും സ്വയംസഹായ സംഘങ്ങളും നിര്‍മിക്കുന്ന കുടുംബശ്രീ ഉൽപന്നങ്ങൾക്ക് വിദേശത്ത് ആവശ്യക്കാരുണ്ട്. കുടുംശ്രീയുടെ തനത് ഉൽപന്നങ്ങള്‍ക്കും ഡിമാന്റ് ഉണ്ട് . എന്നാൽ ഇവ കയറ്റുമതി ചെയ്യാന്‍ പരിമിതികളുണ്ടായിരുന്നു. സാങ്കേതിക പരിശീലനം ലഭിക്കുന്നതോടെ ഗുണനിലവരാം ഉയര്‍ത്തി ആത് മവിശ്വാസത്തോടെ അവ വിദേശത്ത് അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.