റാസല്‍ഖൈമയില്‍ വ്യാജ ഉല്‍പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തു
ഏഷ്യന്‍ വംശജരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന വില്ലയില്‍ നടന്ന റെയ്ഡിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്
റാസല്‍ഖൈമയില്‍ 350 ലക്ഷം ദിര്‍ഹം വില മതിക്കുന്ന വ്യാജ ഉല്‍പന്നങ്ങളുടെ ശേഖരം പൊലീസ് പിടിച്ചെടുത്തു. ഏഷ്യന്‍ വംശജരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന വില്ലയില്‍ നടന്ന റെയ്ഡിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
റാസല്‍ഖൈമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ വ്യാജ ഉല്‍പന്ന സംഘമാണ് പൊലീസിന്റെ പിടിയിലായത്. റാസല്‍ഖൈമയില്‍ വാടകക്കെടുത്ത വില്ല ഇവര്‍ വ്യാജ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസായാണ് ഉപയോഗിച്ചിരുന്നത്. ഈ കേന്ദ്രത്തില്‍ ഇറക്കുന്ന ഇലക്ട്രോണിക് സാമഗ്രികള്‍ അടക്കമുള്ള വ്യാജ ഉല്‍പന്നങ്ങള്‍ റീപാക്ക് ചെയ്ത് മറ്റ് എമിറേറ്റുകളിലെ വെയര്‍ഹൗസിലേക്ക് മാറ്റും. പിന്നീട് ഇവ അസല്‍ ഉല്‍പന്നങ്ങള്‍ എന്ന വ്യാജേന വിപണിയില്‍ എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. വനിതയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. മൊത്തം 350 ലക്ഷം ദിര്‍ഹമിലേറെ അഥവാ 64 കോടി രൂപയിലേറെ വില മതിക്കുന്ന ഉല്‍പന്നങ്ങള്‍ വില്ലയില്‍ നിന്ന് കണ്ടെടുത്തു. യു എ ഇയില്‍ അടുത്തിടെ വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരായ നടപടി കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. വ്യാജ മരുന്ന്, ഭക്ഷപദാര്‍ഥങ്ങള്‍ എന്നിവയുമായ ബന്ധപ്പെട്ട കേസുകളില്‍ രണ്ടുവര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ ലഭിക്കുക.