സൌദി അറേബ്യയില്‍ പൊതുമാപ്പിന്‍റെ നടപടികള്‍ രണ്ടാം ദിവസത്തേക്ക് കടന്നു
Update: 2018-06-01 09:29 GMT
രേഖകള്‍ ശരിയാക്കാന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ആദ്യ ദിനത്തെ അപേക്ഷിച്ച് ഇന്ന് കുറവുണ്ട്. അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇന്ന്
സൌദി അറേബ്യയില്‍ പൊതുമാപ്പിന്‍റെ നടപടികള്‍ രണ്ടാം ദിവസത്തേക്ക് കടന്നു. രേഖകള്‍ ശരിയാക്കാന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ആദ്യ ദിനത്തെ അപേക്ഷിച്ച് ഇന്ന് കുറവുണ്ട്. അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇന്ന് റിയാദ് എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലുമായി എത്തിയത്. മലയാളികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പരമാവധി വ്യക്തികളെ ആദ്യം തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമം, തിങ്കളാഴ്ച മുതല്‍ ഔട്ട്പാസ് വിതരണം തുടങ്ങുമെന്നാണ് സൂചന.