സൗദിയില്‍ മൊബൈലുപയോഗിച്ച് വാഹനമോടിച്ചാല്‍ ക്യാമറ പിടിക്കും

Update: 2018-06-01 16:33 GMT
Editor : Jaisy
സൗദിയില്‍ മൊബൈലുപയോഗിച്ച് വാഹനമോടിച്ചാല്‍ ക്യാമറ പിടിക്കും
Advertising

സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരേയും പിടികൂടാന്‍ ക്യാമറകള്‍ സഹായിക്കും

സൗദിയില്‍ മൊബൈലുപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി ക്യാമറയില്‍ പതിയും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരേയും പിടികൂടാന്‍ ക്യാമറകള്‍ സഹായിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടത്തിന് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ നീക്കം.

Full View

സിഗ്നല്‍ ലംഘനവും അമിതവേഗവുമാണ് നിലവില്‍ സൌദിയിലെ ക്യാമറകളില്‍ പതിയാറ്. ക്യാമറകള്‍ ഉപയോഗിച്ചുള്ള ഈ നിരീക്ഷണ സംവിധാനം സാഹിര്‍ എന്നറിയപ്പെടുന്നു. ഈ സംവിധാനത്തിന്റെ പരിഷ്കരണം അവസാന ഘട്ടത്തിലാണിപ്പോള്‍. വാഹനമോടിക്കുമ്പോള്‍ മൊബൈലുപയോഗിക്കുന്നവരേയും ഇനി ക്യാമറ കുടുക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാലും ക്യാമറയില്‍ പതിയും.
പുതിയ പരിഷ്കരണം ഉടന്‍ നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി ട്രാഫിക് മേധാവി മുഹമ്മദ് അല്‍ബസ്സാമിയാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്ത് വാഹനാപകട നിരക്ക് കൂട്ടുന്നത് അമിതവേഗതയാണ്. ഇതു കഴിഞ്ഞാല്‍ മൊബൈലുപയോഗവും. മൊബൈലുപയോഗിച്ച് വാഹനമോടിക്കുന്നവരാണ് സൌദിയിലെ 14 ശതമാനം പേര്‍. സീറ്റ് ബെല്‍റ്റ ധരിക്കാത്ത നിരവധി പേരുണ്ട് വാഹനമോടിക്കുന്നവരില്‍. അപകടം നടന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഇതില്ലാതാക്കും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ക്യാമറകളില്‍ ഈ ദൃശ്യം പതിച്ചെടുക്കാനുള്ള നീക്കം. മാറ്റത്തോടെ വാഹനാപകട നിരക്ക് കുറക്കാനാകുമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ പ്രതീക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News