അധ്യാപകരുടെ ലെവിത്തുക; മാനേജ്മെന്റുകള്‍ യോഗം ചേര്‍ന്ന് തുടങ്ങി

Update: 2018-06-01 01:55 GMT
അധ്യാപകരുടെ ലെവിത്തുക; മാനേജ്മെന്റുകള്‍ യോഗം ചേര്‍ന്ന് തുടങ്ങി
Advertising

ലെവിത്തുക സ്കൂളുകള്‍ നേരിട്ട് അടക്കുന്നത് വന്‍ബാധ്യതയുണ്ടാക്കും

സൌദിയിലെ എംബസിക്ക് കീഴിലെ സ്കൂളുകളിലെ അധ്യാപകരില്‍ നിന്ന് ലെവി ഈടാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്റുകള്‍ യോഗം ചേര്‍ന്ന് തുടങ്ങി. ലെവിത്തുക സ്കൂളുകള്‍ നേരിട്ട് അടക്കുന്നത് വന്‍ബാധ്യതയുണ്ടാക്കും. റിയാദില്‍ വെള്ളിയാഴ്ച ചേരുന്ന എംബസി സ്കൂളുകളുടെ ഉന്നതാധികാര യോഗം വിഷയം ചര്‍ച്ച ചെയ്യും. സ്കൂള്‍ മാനേജിങ് കമ്മിറ്റി നിര്‍ദേശങ്ങളും യോഗം പരിഗണിക്കും.

Full View

സൌദിയിലെ എംബസികള്‍ക്ക് കീഴിലുള്ള സ്കൂളുകളിലാണ് അധ്യാപകര്‍ക്ക് വന്‍തുക ലെവി വരുന്നത്. പ്രതിമാസം 9500 റിയാലാണ് അധ്യാപകര്‍ അടക്കേണ്ടത് എന്നാണ് സൂചന. ഇത് മാര്‍ച്ച് മാസം മുതല്‍ ഈടാക്കും. ആശ്രിത വിസയിലെത്തി അജീര്‍ സംവിധാനത്തിലൂടെ രജിസ്റ്റര്‍‌ ചെയത് ജോലിക്ക് കയറിയവര്‍ക്കാണ് ലെവി. സൌദിയിലെ ഇന്ത്യന്‍ എംബസി സ്കൂളുകളില്‍ ഭൂരിഭാഗം അധ്യാപകരും ഈ ഗണത്തില്‍ പെടും. അജീറില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യ സ്കൂള്‍ അധ്യാപകരായി സേവനം ചെയ്യുന്നവര്‍ക്ക് ഈ ലെവിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സൗദിയിലെ പ്രൈവറ്റ് സ്‌കൂളുകളില്‍ ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലെവിയെര്‍പ്പെടുത്തുമെന്ന് സൗദി ധനകാര്യമന്ത്രി കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2018 ജൂലൈ മുതല്‍ ഒരു വര്‍ഷത്തിന് 1200 റിയാലാണ് ലെവി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ മാറ്റമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം എംബസി സ്കൂളുകളിലെ ലെവി എങ്ങിനെ ഈടാക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. വിവിധ സ്കൂളുകളുടെ മാനേജിങ് കമ്മിറ്റി വിഷയത്തില്‍ യോഗം ചേരുന്നുണ്ട്. ഇത് വെള്ളിയാഴ്ച നടക്കുന്ന ഇന്നതാധികാര സമിതി ചര്‍ച്ച ചെയ്യും. ലെവിത്തുകയില്‍ പകുതി കുട്ടികളുടെ ഫീസില്‍ നിന്നും പകുതി ശമ്പളത്തില്‍ നിന്നും ഈടാക്കാനാണ് ചില സ്കൂളുകള്‍ ധാരണയിലെത്തിയത്. ഇത് പക്ഷേ അന്തിമമായി അംഗീകരിച്ചിട്ടില്ല. ആശ്രിത ലെവിയെ തുടര്‍ന്ന്‍ പ്രതിസന്ധിയിലായ പല കുടുംബങ്ങളും ഈ അധ്യാന വര്‍ഷവസാനത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് അധ്യാപകര്‍ക്കുള്ള ലെവി. ഇത് കുട്ടികളുടെ ഫീസില്‍ നിന്ന് ഈടാക്കേണ്ടി വന്നാല്‍ വന്‍ കൊഴിഞ്ഞുപോക്കുണ്ടാകും.

Tags:    

Similar News