കുവൈത്തിൽ സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി

Update: 2018-06-01 20:09 GMT
Editor : Jaisy
കുവൈത്തിൽ സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി
Advertising

വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സർക്കാറിതര വകുപ്പുകൾക്കെതിരെയാണ് അധികൃതർ നടപടിക്കൊരുങ്ങുന്നത്

കുവൈത്തിൽ സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും സർക്കാരിതര വകുപ്പുകൾക്കും എതിരെ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പ് . വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സർക്കാറിതര വകുപ്പുകൾക്കെതിരെയാണ് അധികൃതർ നടപടിക്കൊരുങ്ങുന്നത്.

Full View

മാൻപവർ ഗവണ്മെന്റ് റീസ്ട്രകച്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അൽ മജ്ദലിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലകളിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി നിശ്ചിതയെണ്ണം കുവൈത്തികളെ കമ്പനികളിലും സ്ഥാപനങ്ങളിലും നിയമിക്കണമെന്നാണ് ചട്ടം . ഇതിന് പകരമായി സർക്കാറിതര വകുപ്പുകൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് . സർക്കാർ ജീവനക്കാരുടേതിന് സമാനമായ ശമ്പളം സ്വദേശികൾക്ക് കൊടുക്കേണ്ടതുള്ളതുകൊണ്ടാണ് ഇത്തരം സ്​ഥാപനങ്ങൾക്ക് അധികൃതർ ആനുകൂല്യം പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാറിൽനിന്ന് കൃത്യമായി സഹായവും ആനുകൂല്യങ്ങളും പറ്റുകയും തദ്ദേശികളുടെ തോത് കൃത്യമായി പാലിക്കുകയും ചെയ്യാത്ത നിരവധി സ്ഥാപനങ്ങളുമുണ്ടെന്നാണ് പരിശോധനകളിൽ കണ്ടെത്തിയത്. സ്വദേശി തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വ്യാജ രേഖയുണ്ടാക്കി ആനുകൂല്യം തട്ടിയെടുക്കുന്ന കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് MGRP യുടെ മുന്നറിയിപ്പ് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News