കുവൈത്ത് തെരഞ്ഞെടുപ്പ്; ശാഖാ തെരഞ്ഞെടുപ്പുകളും രഹസ്യ കൂടിയാലോചനകളും പാടില്ലെന്ന് നിര്‍ദ്ദേശം

Update: 2018-06-03 07:22 GMT
കുവൈത്ത് തെരഞ്ഞെടുപ്പ്; ശാഖാ തെരഞ്ഞെടുപ്പുകളും രഹസ്യ കൂടിയാലോചനകളും പാടില്ലെന്ന് നിര്‍ദ്ദേശം
Advertising

ഗോത്രങ്ങൾക്കിടയിൽ സ്ഥാനാര്‍ഥി നിർണയത്തിനായുള്ള ചരടുവലികൾ തുടങ്ങിയതായ റിപ്പോർട്ടുകളെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്

Full View

കുവൈത്തിൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ശാഖാ തെരഞ്ഞെടുപ്പുകളും രഹസ്യ കൂടിയാലോചനകളും പാടില്ലെന്ന് ഗോത്രങ്ങൾക്കും പാർട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം . ഗോത്രങ്ങൾക്കിടയിൽ സ്ഥാനാര്‍ഥി നിർണയത്തിനായുള്ള ചരടുവലികൾ തുടങ്ങിയതായ റിപ്പോർട്ടുകളെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത് .

2017 ജൂലൈ 27ന് ആണ് പതിനഞ്ചാം പാര്‍ലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് . തെരഞ്ഞെടുപ്പ് തിയതിയുടെ പ്രഖ്യാപനം വന്നത് മുതൽ വിവിധ ഗോത്രങ്ങൾക്കിടയിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായിരുന്നു .ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അനധികൃത തെരഞ്ഞെടുപ്പുയോഗങ്ങൾ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും അതില്‍ സംബന്ധിക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടി കൈകൊള്ളുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാഷ് പറഞ്ഞു. ഗോത്രങ്ങള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും നടക്കുന്ന രഹസ്യയോഗങ്ങൾ കണ്ടത്തൊന്‍ ഇന്റലിജൻസ് സംഘത്തിന് പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ട്. രഹസ്യ യോഗങ്ങളും ശാഖാ തെരഞ്ഞെടുപ്പുകളും നടത്തുന്ന ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ ജനറല്‍ പ്രോസിക്യൂഷന്റെ അനുമതിയും സുരക്ഷാ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്.

Tags:    

Similar News