വാറ്റ് നിയമാവലിക്ക് സൌദി സകാത്ത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റിയുടെ അംഗീകാരം

Update: 2018-06-03 10:59 GMT
Editor : Jaisy
വാറ്റ് നിയമാവലിക്ക് സൌദി സകാത്ത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റിയുടെ അംഗീകാരം
Advertising

സെപ്തംബര്‍ 22ന് അംഗീകാരം ലഭിച്ച നിയമാവലി രാജ്യത്തെ ഔദ്യോഗിക ബുള്ളറ്റിനായ ഉമ്മുല്‍ഖുറ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യവര്‍ധിത ടാക്സിനുള്ള നിയമാവലിക്ക് സൌദി സകാത്ത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റി അംഗീകാരം നല്‍കി. സെപ്തംബര്‍ 22ന് അംഗീകാരം ലഭിച്ച നിയമാവലി രാജ്യത്തെ ഔദ്യോഗിക ബുള്ളറ്റിനായ ഉമ്മുല്‍ഖുറ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Full View

12 ഖണ്ഡികകളിലായി 79 അനുഛേദങ്ങളുള്ള നിയമാവലിക്കാണ് സൌദി സകാത്ത് ആന്റ് ഇന്‍കം ടാക്സ് അതോറിറ്റി അംഗീകാരം നല്‍കിയത്. vat.gov.sa എന്ന വെബ്സൈറ്റിലും നിയമാവലി ലഭ്യമാണ്. വില്‍പനച്ചരക്കുകള്‍, സേവനങ്ങള്‍, ഉല്‍പന്നങ്ങളുടെ റജിസ്ട്രേഷന്‍, ഇറക്കുമതി, കയറ്റുമതി തുടങ്ങിയവക്കാണ് വാറ്റ് ബാധകമാവുക. വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമാണ് വാറ്റ് ഏര്‍പ്പെടുന്നത്. ഭൂരിപക്ഷം ഇനങ്ങള്‍ക്കും വാറ്റ് ബാധകമാവും. എന്നാല്‍ ചില ഉല്‍പന്നങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുതി ചെയ്യുന്നവിയില്‍ ചിലതിനും വാറ്റ് ബാധകമല്ല. ജി.സി.സി സാമ്പത്തിക സഭയുടെ തീരുമാനപ്രകാരമാണ് ആറ് രാജ്യങ്ങളിലും 2018 ജനുവരി ഒന്ന് മുതല്‍ വാറ്റ് നിലവില്‍ വരുന്നത്. ഇരട്ട നികുതി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നിയമാവലിയില്‍ വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ സ്ഥാപന ഉടമകള്‍ ഇത്തരം വ്യവസ്ഥകളെക്കുറിച്ച ബോധവാന്മാരായിരിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. അതേസമയം നികുതിവെട്ടിപ്പ് നടത്തുന്നവര്‍ നിയമാനുസൃതമുള്ള ശിക്ഷക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News