മാലിന്യ നീക്കത്തിന് സൌദിയില്‍ ഫീസ്
നിയമം ഒരു മാസത്തിനകം പ്രാബല്യത്തിലാകും
സൌദിയില്‍ മാലിന്യം നീക്കുന്നതിന് ഫീസ് ഈടാക്കാന്‍ തദ്ദേശഭരണ മന്ത്രാലയത്തിന്റെ തീരുമാനം. നിയമം ഒരു മാസത്തിനകം പ്രാബല്യത്തിലാകും. പെര്‍മിറ്റ് പുതുക്കുന്ന വേളയില്‍ ഒരു വര്‍ഷത്തെ ഫീസ് നല്‍കണം. എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഫീസ് ബാധകമാണ്. താമസ കെട്ടിടങ്ങളെ പുതിയ ഫീസില്‍ നിന്ന് ഒഴിവാക്കി.
നഗരശുചീകരണത്തിന്റെ ഭാഗമായി മാലിന്യം നീക്കുന്നതിന് നിലവില്‍ ഭരണകൂടം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പൊതു ഇടങ്ങള്‍ ശുചീകരിക്കുന്നത് ഇവര്‍ തുടരും. എന്നാല്‍ സ്വകാര്യ മേഖലകള്‍ വൃത്തിയാക്കാനാണ് വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തിയത്. തദ്ദേശഭരണ മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ലതീഫ് ബിന്‍ അബ്ദുല്‍ മലിക് ആല്‍ശൈഖാണ് ഇതിനായുള്ള ഉത്തരവിറക്കിയത്. പുതിയ ഫീസ് ഒരു മാസത്തിനകം പ്രാബല്യത്തില്‍ വരും. ഫീസ് എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കടകള്‍, മാളുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, സര്‍വീസ് കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവക്ക് വിവിധ നിരക്കിലാണ് ഫീസ് ഈടാക്കുക. വാണിജ്യസ്ഥാപനങ്ങളെ അഞ്ച് ഗണങ്ങളായി ഇതിനായി തിരിച്ചിട്ടുണ്ട്. പെട്രോള്‍ സ്റ്റേഷുനകള്‍ക്ക് വലിപ്പത്തിനനുസരിച്ച് 120 മുതല്‍ 600 റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. കടകള്‍ക്കും വിദ്യാഭാ്യസ സ്ഥാപനങ്ങള്‍ക്കും വിസ്തീര്‍ണത്തിനനുസരിച്ചാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചതുരശ്ര മീറ്ററിന് 3.5 റിയാല്‍ വരെയാണ് ഫീസ്. ഭക്ഷണശാലകള്‍ക്ക് ചതുരശ്ര മീറ്ററിന് 10 റിയാല്‍ വരെയും. ആതുരസേവന സ്ഥാപനങ്ങള്‍ക്ക് അഞ്ച് റിയാല്‍ വരെയാണ് ചതുരശ്രമീറ്ററിനുള്ള ഫീസ്.