ജനാദിരിയ്യ പൈതൃക ഗ്രാമത്തില്‍ പാരമ്പര്യ ഗോത്ര കലകളാല്‍ സമൃദ്ധമാണ് മക്ക പ്രവിശ്യ

Update: 2018-06-03 05:44 GMT
ജനാദിരിയ്യ പൈതൃക ഗ്രാമത്തില്‍ പാരമ്പര്യ ഗോത്ര കലകളാല്‍ സമൃദ്ധമാണ് മക്ക പ്രവിശ്യ
Advertising

മക്കയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാവിരുന്നാണ് കാണികളെ ആകര്‍ഷിക്കുക

സൌദിയിലെ ജനാദിരിയ്യ പൈതൃക ഗ്രാമത്തില്‍ പാരമ്പര്യ ഗോത്ര കലകളാല്‍ സമൃദ്ധമാണ് മക്ക പ്രവിശ്യ. മക്കയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാവിരുന്നാണ് കാണികളെ ആകര്‍ഷിക്കുക. പഴയ കാലത്ത് മക്കയിലുണ്ടായിരുന്ന വിവിധ ഉത്പന്നങ്ങളും ഇവിടെ കാണാം.

Full View

ജനാദിരിയ്യയില്‍ ഇന്ത്യന്‍ പവലിയന് തൊട്ടരികിലാണ് മക്ക പ്രവിശ്യയുടെ മാതൃകാ പൈതൃക ഗ്രാമം. എത്തുമ്പോള്‍ തന്നെ ക്ഷണിക്കുന്നത് പഴയ പാട്ടു പെട്ടിയില്‍ നിന്നുള്ള സംഗീതം. അകത്തു കയറിയാല്‍ പഴയകാലത്തുപയോഗിച്ച ഉപകരണങ്ങള്‍. പഴയ കെട്ടിട മുറ്റത്ത് പരസ്പരം നാടന്‍ പാട്ടുകൊണ്ട് മത്സരിക്കുന്ന സംഘം. പ്രോത്സാഹിപ്പിക്കുന്ന കാണികള്‍. തൊട്ടപ്പുറത്ത് പഴയ വിളക്കുകളുടെ വില്‍പനക്കാര്‍. വൈകുന്നേരത്തോടെയാണ് തിരക്കേറുക. മലയാളികള്‍ ഉള്‍പ്പെടെയുണ്ട് ഇവരില്‍. കച്ചവട കേന്ദ്രത്തിന് തൊട്ടു പിറകിലായി വേദി. ഇവിടെ പഴയ പാട്ടുകളും നൃത്തവും മിന്നിമറയും. പഴയ മക്കയും വളരുന്ന മക്കയേയും പ്രദര്‍ശനത്തിലൂടെ ഇവിടെയറിയാം.

Tags:    

Similar News