ദോഫാർ ഗവർണറേറ്റിന്റെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്ത് സർവിസ് ആരംഭിക്കുന്നു
വെള്ളിയാഴ്ച മുതലാണ് സർവ്വീസ് ആരംഭിക്കുകയെന്ന് മുവാസലാത്ത് അറിയിച്ചു
ദോഫാർ ഗവർണറേറ്റിന്റെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് സർവീസ് ആരംഭിക്കുന്നു. സലാലയിൽ നിന്ന് മർമൂൽ, മസ്യൂന എന്നിവിടങ്ങളിലേക്കാകും സർവീസ് തുടങ്ങുക. വെള്ളിയാഴ്ച മുതലാണ് സർവ്വീസ് ആരംഭിക്കുകയെന്ന് മുവാസലാത്ത് അറിയിച്ചു.
മർമൂലിൽ നിന്ന് രാവിലെ 9.50ന് പുറപ്പെടുന്ന ബസ് 12.35ന് സലാലയിൽ എത്തും. തിരിച്ച് വൈകുന്നേരം 3.20ന് പുറപ്പെടുന്ന ബസ് രാത്രി 6.15ന് നാണ് മർമൂലിൽ എത്തുക. ഇരു വശങ്ങളിലേക്കുമുള്ള ടിക്കറ്റിന് 5.700 റിയാലും നൽകണം. ദിവസം ഒരു സർവിസ് വീതമാണ് ഉണ്ടാവുക.മസ്യൂന സർവിസിന് വാദി ഹരീത്, തുംറൈത്ത്, മുദ്ദൈ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാവുക.
പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിന്റെയും ഗതാഗത തിരക്ക് കുറക്കുന്നതിെൻറയും ഭാഗമായി സുഹാർ, സലാല ഗവർണറേറ്റുകളിൽ സിറ്റി റൂട്ടുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് നേരത്തേ അറിയിച്ചിരുന്നു. സൗജന്യ വൈഫൈയടക്കം ഉള്ള ആധുനിക ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുക.