വിദേശികൾക്ക് ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്ന് നിർദ്ദേശം
പാർലമെന്റ് അംഗമായ സഫാ അൽ ഹാഷിം ആണ് നിർദേശം മുന്നോട്ടു വെച്ചത്
കുവൈത്തിൽ വിദേശികൾക്ക് ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്ന് നിർദ്ദേശം . പാർലമെന്റ് അംഗമായ സഫാ അൽ ഹാഷിം ആണ് നിർദേശം മുന്നോട്ടു വെച്ചത് . കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് വിലക്കിയ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസിനു നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തണമെന്നും എംപി ആവശ്യപ്പെട്ടു.
കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത്തിനു ഫിലിപ്പൈൻസ് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് എം.പിയുടെ ആവശ്യം. ഫിലിപ്പീൻ തൊഴിലാളികളുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയ സംഭവമാണ് റിക്രൂട്ട്മെന്റ് വിലക്കിലേക്കു നയിച്ചത് . വിദേശി ദമ്പതികളുടെ വീട്ടുവേലക്കാരിയാണ് കൊല്ലപ്പെട്ടത് വിദേശികൾ ചെയ്ത കുറ്റകൃത്യത്തിന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അപമാനിതരാവുകയാണ്. ഇത് കണക്കിലെടുത്ത് കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക് ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്നാണ് തന്റെ അഭിപ്രായം ഇക്കാര്യം കരട് നിർദേശമായി പാർലമെന്റിൽ സമർപ്പിക്കുമെന്നും എംപി പറഞ്ഞു ഫിലിപ്പൈൻസിനു സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും സഫാ അൽ ഹാഷിം കൂട്ടിച്ചേർത്തു .